Monday September 24th, 2018 - 2:14:am
topbanner

ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

NewsDesk
ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

കൊച്ചി: ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (68) വിടപറഞ്ഞു. കാൻസർ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു.

പി.എ.ഇബ്രാഹിം എന്നാണ് യഥാർഥ പേര്. തന്റെ സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസൽ ആൽബങ്ങളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു.ghazal-singer-umbayee-passed-away

ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിദ്ധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലംസംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു. കുട്ടിക്കാലത്ത് തന്നെ തബല വാദകനായി സംഗീത ലോക ത്തെത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച്.മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തബല പഠിക്കണമെന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് പോയി. മുംബെയില്‍ ഉസ്താദ് മുജാ വര്‍ അലിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത് മുജാവര്‍ അലിയാണ്. ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും അദ്ദേഹമായിരുന്നു.  ജീവിക്കാനായി അദ്ദേഹം എല്ലാ ജോലികളും ചെയ്തു.  

ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.ghazal-singer-umbayee-passed-away

പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി., സച്ചിതാനന്ദന്‍, യൂസഫലി കേച്ചേരി , പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി. ഗസല്‍ ഈണം ഇഴുകി ചേര്‍ന്ന ആ കവിതകള്‍ ഹിറ്റായി. ഇതോടെ കേരളത്തിലെല്ലാം ഉമ്പായിക്ക് ആരാധകരുണ്ടായി. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു. ഭാര്യ: ഹബീബ, മക്കള്‍.ഷൈലജ, സബിത, സമീര്‍

Read more topics: GHAZAL, SINGER, UMBAYI, PASSED AWAY,
English summary
GHAZAL SINGER UMBAYI PASSED AWAY
topbanner

More News from this section

Subscribe by Email