Tuesday November 13th, 2018 - 4:01:am
topbanner

ഫാ. മാത്യു തോട്ടുങ്കല്‍ നിര്യാതനായി

NewsDesk
ഫാ. മാത്യു തോട്ടുങ്കല്‍ നിര്യാതനായി

കോട്ടയം: സി.എം.ഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ പൂഞ്ഞാര്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശ്രമാംഗമായിരുന്ന ഫാ. മാത്യു തോട്ടുങ്കല്‍ (73) നിര്യാതനായി. കോതമംഗലം രൂപതയിലെ നെടിയകാട് ഇടവകയില്‍ പരേതരായ വര്‍ഗീസ്- അന്നക്കുട്ടി ദമ്പതികളുടെ മകനായി 1945 ഒക്ടോബര്‍11-ാം തീയതി ജനിച്ചു. 1965 മെയ് 16 ന് ആദ്യവ്രതവും 1968 മെയ് 16 ന് നിത്യവ്രതവും 1972 ഡിസംബര്‍ 18 ന് പൗരോഹിത്യവും സ്വീകരിച്ചു.

ഫാ.മാത്യു ചമ്പക്കുളം ആശ്രമത്തിന്റെ പ്രിയോര്‍, പാലാ, പൂഞ്ഞാര്‍,മുത്തോലി, കുര്യനാട്, പുതുപ്പള്ളി, ബ്രൂക്ലിന്‍ എന്നീ ഭവനങ്ങളില്‍ അജപാലന രംഗത്തും ധ്യാന ശുശ്രുഷ മേഖലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ സഭകളിലെ സന്യസിനിമാരുടെ പരിശീലനത്തില്‍ പങ്ക്ഹിച്ച മാത്യു അച്ചന്‍ വൈദികവിദ്യാര്‍ഥികളുടെ അധ്യാപകനുമായിരുന്നു. ജോര്‍ജ്കുട്ടി,അന്നാ കൊട്ടാരം, മേരി സീലാസ് , ത്രേസിയാമ്മ തെരുവില്‍, ഫിലോമിന ചെറുനിലം പരേതരായ തോമസ്, സിറിയക്,ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം ഇന്നു രാവിലെ 8 ന് പൂഞ്ഞാര്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശ്രമദേവാലയത്തില്‍ എത്തിക്കുകയും പ്രാര്‍ത്ഥന ശുശ്രുഷകള്‍ക് ശേഷം 10 ന് പാലാ സെന്റ് വിന്‍സെന്റ് ആശ്രമദേവാലയത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ആശ്രമദേവാലയത്തില്‍ ആരംഭിക്കും.

Read more topics: Fr Thottumkal mathew, passes away,
English summary
Fr Thottumkal mathew passes away
topbanner

More News from this section

Subscribe by Email