Tuesday December 18th, 2018 - 6:49:pm
topbanner

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജാഫര്‍ ഷെരീഫ് അന്തരിച്ചു

NewsDesk
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജാഫര്‍ ഷെരീഫ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച കാറിലേക്ക് കയറുന്നതിനിടെ വീണതിനേത്തുടര്‍ന്നാണ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പെര്‍മനന്‍റ് പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിനായി ഓപ്പറേഷന്‍ തീയറ്ററിലേക്ക് പ്രവേശിപ്പിച്ചതിനു പിന്നാലെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 1991ലെ നരസിംഹറാവു മന്ത്രിസഭയിലാണ് അദ്ദേഹം റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തത്.

Read more topics: CK Jaffer Sharief, passes away,
English summary
Former Union Minister CK Jaffer Sharief Dies
topbanner

More News from this section

Subscribe by Email