Friday June 22nd, 2018 - 6:54:am
topbanner
Breaking News

സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ അന്തരിച്ചു

NewsDesk
സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (91) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന്ചി കിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഡിസംബര്‍ ഏഴിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ബര്‍ദാനെ ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്നിരുന്നു. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതും ആരോഗ്യനില കൂടുതല്‍ വഷളാക്കിയതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിയായ ബര്‍ദാന്‍ 1957ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നും സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടു.  1967, 80 വര്‍ഷങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മത്സരിച്ചു തോറ്റിരുന്നു.

1996 ല്‍ ഇന്ദ്രജിത് ഗുപ്തയുടെ പിന്‍ഗാമിയായി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ ബര്‍ദാനാണ് പിന്നീട് നീണ്ട 16 വര്‍ഷക്കാലം സിപിഐയെ നയിച്ചത്. തുടര്‍ന്ന് 2012 ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുവെങ്കിലും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു .ഡല്‍ഹിയിലെ സി.പി.ഐ ആസ്ഥാനത്തു തന്നെയായിരുന്നു അദ്ദേഹത്തിന്റെ താമസം. ഭാര്യ നേരത്തെ മരണപ്പെട്ടു. രണ്ടു മക്കളുണ്ട്.

English summary
CPI Leader ab bardhan pass away

More News from this section

Subscribe by Email