Friday September 21st, 2018 - 3:41:pm
topbanner
Breaking News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ അന്തരിച്ചു

NewsDesk
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1957ല്‍ ശുചീന്ദ്രത്തായിരുന്നു ജനനം. വട്ടപ്പള്ളിമഠം പി നീലകണ്ഠശര്‍മ്മയുടെയും എല്‍ തങ്കമ്മയുടെയും മകന്‍. ശുചീന്ദ്രം ക്ഷേത്രസ്ഥാനികര്‍ ആയിരുന്നു അച്ഛന്‍ . ഭാര്യ ഹെതര്‍ ഗോപകുമാര്‍, മക്കള്‍ ഗായത്രി, കാവേരി . മരുമക്കള്‍ രഞ്ജിത്, വിനായക് . സഹോദരങ്ങള്‍ ടി എന്‍ വിജയം, ടി എന്‍ ശ്രീകുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ പൊതുദര്‍ശനം. 3 മുതല്‍ 4 വരെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനം . സംസ്‌കാരം വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.

ടി.എന്‍.ഗോപകുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്നുമാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് മാതൃഭൂമിയിലും ന്യൂസ് ടുഡേയിലും ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ച അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ വാര്‍ത്താവിഭാഗം മേധാവിയായിരുന്നു.

English summary
Asianet editor TN Gopakumar pass away
topbanner

More News from this section

Subscribe by Email