Friday September 21st, 2018 - 5:32:pm
topbanner
Breaking News

ദേശിയ പാത തോട്ടപ്പള്ളിയിൽ വാഹനാപകടം: മൃതദേഹം കിട്ടിയത് 15 കിലോമീറ്ററിനിപ്പുറം കളർകോട്നിന്നും

suvitha
ദേശിയ പാത തോട്ടപ്പള്ളിയിൽ വാഹനാപകടം: മൃതദേഹം കിട്ടിയത് 15 കിലോമീറ്ററിനിപ്പുറം കളർകോട്നിന്നും

ആലപ്പുഴ: ഇന്ന് പുലർച്ചെ 2.45 ന് തോട്ടപ്പള്ളി മാത്തേരി ആശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. അപകടം കണ്ട കാർ യാത്രക്കാരൻ തൊട്ടടുത്ത ദുബായ് ഹോട്ടലിൽ എത്തി വിവരമറിയിച്ചു. ഹോട്ടലുടമ വിവരമായിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും അപകട സ്ഥലത്ത് രക്തംതളം കെട്ടി നിൽക്കുന്നതും, പൊട്ടിയ ചില്ലുകളും, ഒരു പേഴ്സും, എെഡി കാർഡുമാണ് കിട്ടിയത്.

അമ്പലപ്പുഴ പോലീസ് ഉടൻ അപകടവിവരം തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിലേക്കറിയിച്ചു. തുടർന്ന് മൂന്ന് മണിയോടെ ആലപ്പുഴ കളർഗോഡ് ചിൻമയാ സ്ക്കൂളിന് മുന്നിൽ മൃതദേഹം കണ്ടതായി പോലീസിന് വിവരം ലഭിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്നും 15 കി.മീ മാറിയാണ് മൃതദേഹം കിട്ടിയത്. ആപകടസ്ഥലത്ത് നിന്നും ലഭിച്ച എെഡി കാർഡിലുള്ളയാൾ തന്നെയാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കലവൂർ ഹനുമാരു വെളിയിൽ വാസുദേവൻ മകൻ സുനിൽ കുമാർ (49) ആണ് മരിച്ചത്.

മൃതദേഹം അപകടം നടന്നയുടൻ വാഹനത്തിന്റ് അടിയിൽ കുടുക്കിയതാണെന്നാണ് കരുതുന്നത്. മരിച്ച സുനിൽ കുമാർ പമ്പിംഗ് തൊഴിലാളിയാണ്. ഇയാൾ ജോലിക്കായി പുറത്ത് പോയാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടിൽ മടങ്ങി വരിക പതിവ്. ഭാര്യ സരസമ്മ മക്കൾ സുമേഷ്, സുകന്യ. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

English summary
Accident National Highway in Thottappally
topbanner

More News from this section

Subscribe by Email