Wednesday September 18th, 2019 - 5:17:pm
topbanner
Breaking News
jeevanam

പാലക്കാട് നാലു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

princy
പാലക്കാട് നാലു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കൊല്ലങ്കോട്:ബൈക്കില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവുമായി തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ കൊല്ലങ്കോട് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കൊടുങ്ങല്ലൂര്‍ കുടുമ്പടി വീട്ടില്‍ സുല്‍ഫീക്കര്‍ (24), ഇരിങ്ങാലക്കുട മുകുന്ദപുരം തെക്കുകര അസ്‌നര്‍ നബിന്‍ (26) എന്നിവരാണ് ഇന്നലെ രാവിലെ പത്തു മണിക്ക് വട്ടേക്കാട് പെട്രോള്‍ ബങ്കിന് സമീപത്ത് നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്.

തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍നിന്നും വാങ്ങിയ കഞ്ചാവ് എറണാകുളത്തെ വില്‍പ്പനക്കാരന് എത്തിക്കാനായി കടത്തുകയായിരുന്നു. എറണാകുളത്ത് എത്തിച്ചാല്‍ 25,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി, ഉദുമല്‍പേട്ട, കമ്പം, തേനി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍നിന്നും വാങ്ങുന്ന കഞ്ചാവ് കേരളത്തിലെ പാലക്കാട്, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലേക്ക് വ്യാപകമായി ഒഴുക്കുന്നത് മീനാക്ഷീപുരം, ഗോവിന്ദാപുരം, വാളയാര്‍ ചെക്കു പോസ്റ്റുകളിലൂടെയാണ്.

കൊല്ലങ്കോട് റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ അടുത്തകാലത്തായി വ്യാപകമായി കഞ്ചാവ് പിടികൂടിയിരുന്നു.കൊല്ലങ്കോട് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ രാജു, സി.ഇ.ഒ.മാരായ അബ്ദുള്‍ കലാം, ഉമ്മര്‍ ഫാറൂക്ക്, ഷാജഹാന്‍, ബിജിലാല്‍, രഞ്ജിനി രാഗി തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Viral News

Read more topics: palakkad, kanja, case
English summary
youths arrested in Palakkad with kanja
topbanner

More News from this section

Subscribe by Email