Monday February 18th, 2019 - 4:04:pm
topbanner

യുവജനങ്ങള്‍ മനോഭാവത്തെ ശരിയായ ദിശയില്‍ തിരിച്ചുവിടണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

suvitha
യുവജനങ്ങള്‍ മനോഭാവത്തെ ശരിയായ ദിശയില്‍ തിരിച്ചുവിടണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

പത്തനംതിട്ട: സാമൂഹ്യ തിന്മകളെ ഇല്ലാതാക്കാന്‍ യുവജനങ്ങള്‍ മനോഭാവത്തെ ശരിയായ ദിശയില്‍ തിരിച്ചുവിടണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന യുവജനകമ്മീഷന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീരമല്ല യുവത്വം, മനോഭാവമാണ്. കാരണം, ഇരുപതു വയസ് പ്രായമുള്ള ഒരു യുവാവിന് കാണാന്‍ കഴിയാത്ത തെറ്റ് 80 വയസ് ഉള്ള ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞാല്‍ അതാണ് യുവത്വം.

ലളിതവല്‍ക്കരണ പ്രശ്‌നത്തെ മറികടക്കാന്‍ യുവത്വത്തിന് കഴിയണമെങ്കില്‍ സൂക്ഷ്മദൃഷ്ടിയുണ്ടാകണം. ഇതിന് സൂക്ഷ്മതയോടെ ആഴത്തിലുള്ള പഠനം ഉണ്ടാകണം. ലഭ്യമാകുന്ന അറിവ് സാമൂഹ്യ യാഥാര്‍ഥ്യങ്ങളുമായി ചേര്‍ത്ത് വിജ്ഞാനമാക്കണം. യുവജനങ്ങള്‍ക്ക് ജനാധിപത്യ ബോധമുണ്ടാകണമെങ്കില്‍ ഭരണഘടന പഠിക്കണം. ലക്ഷ്യബോധമുള്ള ഒരു നേതൃത്വമാണ് സമൂഹത്തിനാവശ്യമെന്നും സ്പീക്കര്‍ പറഞ്ഞു.

യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജേറോം അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, ബി. ഹരികുമാര്‍, കമ്മീഷന്‍ അംഗങ്ങളായ അഡ്വ.കെ.യു. ജെനീഷ് കുമാര്‍, ടി.പി. ബിനീഷ്, കെ.വി. രാജേഷ്, അബ്ദുള്ള നവാസ് എന്നിവര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ബി. ഹരികുമാറും യുവജനകമ്മീഷന്‍ ലക്ഷ്യങ്ങളും പരിപാടികളും എന്ന വിഷയത്തില്‍ അബ്ദുള്ള നവാസും ക്ലാസെടുത്തു. കെ.വി.രാജേഷ് മോഡറേറ്ററായിരുന്നു. ശില്‍പശാല നാളെ (13) സമാപിക്കും.

Viral News

English summary
Youth should redirect the mood in the right direction
topbanner

More News from this section

Subscribe by Email