topbanner
Monday December 18th, 2017 - 8:29:am
topbanner
topbanner

ചാനൽ റിപ്പോർട്ടർ ചമഞ്ഞ് വിദേശമദ്യ വില്പനശാലയിൽ അതിക്രമിച്ചു കയറി; യുവാവിനെ പിടികൂടി പോലീസിനു കൈമാറി

suvitha
ചാനൽ റിപ്പോർട്ടർ ചമഞ്ഞ് വിദേശമദ്യ വില്പനശാലയിൽ അതിക്രമിച്ചു കയറി; യുവാവിനെ പിടികൂടി പോലീസിനു കൈമാറി

ആലപ്പുഴ/ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ ചാനൽ റിപ്പോർട്ടർ ചമഞ്ഞ് വിദേശമദ്യ വില്പനശാലയിൽ അതിക്രമിച്ചു കയറിയ യുവാവിനെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി. തിരുവനന്തപുരം വർക്കല ഇടവപുല്ലാനിക്കോട് മാവിളയിൽ ഫോട്ടോഗ്രാഫറായ ഷിനോജ് (35) ആണ് ആൾമാറാട്ടം നടത്തി തട്ടിപ്പിനു ശ്രമിച്ചത്. നൂറനാട് ഇടപ്പോൺ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിദേശമദ്യശാലയിൽ ചെന്ന ഇയാൾ സംസ്ഥാനത്തെ ഒരു പ്രമുഖ ചാനലിന്റെ റിപ്പോർട്ടർ ആണെന്നും മദ്യം വേണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ഇത് നിരസിച്ചതിനെ തുടർന്ന് അതിക്രമിച്ചു കയറിയ ഇയാൾ ജീവനക്കാരെ ഭീക്ഷണിപ്പെടുത്തി മദ്യം കൈക്കലാക്കുവാൻ ശ്രമിക്കുകയായിരുന്നു. ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നെത്തിയ നൂറനാട് സബ് ഇൻസ്പെക്ടർ എം.ശ്രീധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ഒരു പ്രമുഖ ചാനലിന്റെ പേരിലുള്ള തിരിച്ചറിയൽ കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾ ചാരുംമൂട്ടിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലെ കരാർജീവനക്കാരനാണെന്ന് പറയുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

English summary
young man who tress passed Foreign liquor sale retail outlet
topbanner topbanner

More News from this section

Subscribe by Email