Thursday September 20th, 2018 - 4:54:pm
topbanner
Breaking News

തൃശൂര്‍; യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി

fasila
തൃശൂര്‍; യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് വെള്ളക്കെട്ടിലായ വീട് നോക്കാനെത്തിയ യുവാവിനെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരുതയൂര്‍ കാളാനി വടാശേരി വീട്ടില്‍ വാസുവിന്റെ മകന്‍ പ്രകാശ (34)നെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം.

വീട്ടിലെത്തിയ പ്രകാശന്‍ പുഴ കയറി മുങ്ങിയ വീടിന്റെ പുറകിലേക്കിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നുവത്രെ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ അഗ്‌നിശമന സേനയും എ.സി.പി. ശിവദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും പാഞ്ഞെത്തി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി ഏറെ വൈകുവോളം തെരച്ചില്‍ നടത്തി.

കണ്ടെത്താനാകാത്തതിനാല്‍ ചേറ്റുവയില്‍ നിന്ന് ബോട്ടു കൊണ്ടുവന്ന് ഇതില്‍ സഞ്ചരിച്ചും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രാത്രി എട്ടരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു. പുഴയില്‍ ശക്തമായ അടിയൊഴുക്കുള്ളതായി പരിസരവാസികള്‍ പറഞ്ഞു. നല്ലപോലെ നീന്തല്‍ അറിയാവുന്നയാളാണ് പ്രകാശനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Read more topics: flood, thrissur, young man, missing
English summary
young man missing in thrissur
topbanner

More News from this section

Subscribe by Email