Thursday November 15th, 2018 - 2:11:pm
topbanner

ആലപ്പുഴ; തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

fasila
ആലപ്പുഴ; തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

എടത്വ: തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. തലവടി കുന്തിരിക്കല്‍ കോടത്തുശ്ശേരില്‍ ബിജുവിന്റെ ഭാര്യ ഗിരിജ (42) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതര മണിയോടെ ആയിരുന്നു സംഭവം.

തലവടി 13ാം വാര്‍ഡ് കോടത്തുശ്ശേരില്‍ ദുരിതാശ്വാസ ക്യാംപില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍   കുഴഞ്ഞു വീണ ഗിരിജയെ ഉടനെ എടത്വ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മക്കള്‍ ഗിരീഷ്, വിനീഷ്. ഇവരുടെ മൂത്ത മകന്‍ വിഷ്ണു മൂന്നു വര്‍ഷം മുന്‍പ് വെള്ളപ്പൊക്ക സമയത്ത് പാടത്തെ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചിരുന്നു.

Read more topics: alappuzha, worker, died
English summary
worker died in alappuzha
topbanner

More News from this section

Subscribe by Email