Saturday September 22nd, 2018 - 10:33:pm
topbanner

ലൈഫ് മിഷൻ; ആലപ്പുഴ ജില്ലയിൽ 431 വീടുകൾ പൂർത്തിയായി

Neethu
ലൈഫ് മിഷൻ; ആലപ്പുഴ ജില്ലയിൽ 431 വീടുകൾ പൂർത്തിയായി

ആലപ്പുഴ: ജില്ലയിലെ ലൈഫ് മിഷൻ സമ്പൂർണ്ണ ഭവനപദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 427 വീടുകളുടെ നിർമ്മാണം പൂർത്തിയായി. വിവിധ പദ്ധതികളിൽ മുൻകാലങ്ങളിൽ സർക്കാർ സഹായം ലഭ്യമായതും വിവിധ കാരണങ്ങളാൽ പൂർത്തീകരിക്കാത്തതുമായ 3318 ഭവനങ്ങളാണ് ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തിരുന്നത്. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും പട്ടികജാതി, പട്ടികവർഗ്ഗ, ഫിഷറീസ്, ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ നേതൃത്വത്തിലാണ് നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് വീട് നിർമ്മാണത്തിന് ഒന്നോ-രണ്ടോഗഡു ധനസഹായം കൈപ്പറ്റിയെങ്കിലും സാമ്പത്തിക പരാധീനതയാൽ പണിപൂർത്തീകരിക്കാനാവാതെ ഇപ്പോഴും ഷീറ്റുമറച്ച കുടിലുകളിലടക്കം കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾക്കാണ് ലൈഫ്മിഷൻ സഹായമായത്. ധനസഹായം ആനുപാതികമായി നാലു ലക്ഷമാക്കി വർദ്ധിപ്പിച്ചുനൽകിയാണ് ലൈഫ് മിഷൻ പദ്ധതി ഏറ്റെടുത്തത്. സർക്കാർ ധനസഹായംകൊണ്ടും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്ത ഭവനങ്ങൾക്കായി ഭവനനിധി രൂപീകരിച്ചും ഒട്ടേറെ സംഘടനകളുടേയും വ്യക്തികളുടേയും സഹായം സ്വീകരിച്ചുമാണ് ജില്ലയിൽ ഈ വീടുകളുടെ നിർമ്മാണം നടന്നു വരുന്നത്.

പണം ലഭ്യമാക്കിയാലും സ്വന്തമായി നിർമ്മാണ പ്രവർത്തനം നടത്താനാകാത്ത ഒട്ടേറേ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ വീടുകളുടെ നിർമ്മാണം ഇനിയും പൊതുസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. രണ്ടാം ഘട്ടത്തിൽ ഭൂരഹിതഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും പട്ടികയ്ക്ക് ആലപ്പുഴ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും അംഗീകാരം നല്കി കഴിഞ്ഞു.

ഇതുവരെ അംഗീകാരം നല്കിയതിൽ 19384 ഭൂരഹിതഭവനരഹിതരും 14460 ഭൂമിയുള്ള ഭവനരഹിതരും ആണ് ജില്ലയിലുള്ളത്. ഭൂമിയുള്ള എല്ലാ ഭവനരഹിതർക്കും വീട് നിർമ്മിച്ച് നല്കും. ഭൂരഹിതഭവനരഹിതർക്ക് ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് 10 പ്ലോട്ടുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ലൈഫ് മിഷൻ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ടി. വി. അനുപമ, പ്രോജക്ട് ഡയറക്ടർ കെ.ആർ.ദേവദാസ്, ജില്ല കോ-ഓർഡിനെറ്റർ പി. പി. ഉദയസിംഹൻ എന്നിവരുടെ നേതൃത്വത്തിലും കർശന നിരീക്ഷണത്തിലുമാണ് മുന്നോട്ടു പോകുന്നത്.

Read more topics: alappuzha, life mission, home, work,
English summary
work completed in alappuzha 431 life mission homs
topbanner

More News from this section

Subscribe by Email