Saturday September 22nd, 2018 - 7:23:am
topbanner

സാരി ധരിച്ചെത്തി ടൊയ്ലറ്റില്‍ കയറി ചുരിദാര്‍ ഇട്ടിറങ്ങി; തലയോലപ്പറമ്പിൽ വനിതാ മോഷ്ടാവ് പിടിയില്‍

fasila
സാരി ധരിച്ചെത്തി ടൊയ്ലറ്റില്‍ കയറി ചുരിദാര്‍ ഇട്ടിറങ്ങി; തലയോലപ്പറമ്പിൽ വനിതാ മോഷ്ടാവ് പിടിയില്‍

തലയോലപ്പറമ്പ്: സാരി ധരിച്ചെത്തിയ മോഷ്ടാവ് കംഫര്‍ട്ട് സ്റ്റേഷനിലെ ടൊയ്ലറ്റില്‍ കയറി ചുരിദാര്‍ ഇട്ടിറങ്ങിയപ്പോള്‍ ഷാഡോ പോലീസ് പിടികൂടി. തമിഴ്നാട് സേലം സ്വദേശിനിയായ മഞ്ജു (35) വിനെയാണ് തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു പിടികൂടിയത്.

ഇവരില്‍ നിന്ന് 1500 രൂപയോളം പോലീസ് കണ്ടെടുത്തു. തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നു തലയോലപ്പറമ്പ് പെരുവ റൂട്ടിലോടുന്ന ബസില്‍ ഇവര്‍ കയറി പോകുന്നത് കണ്ട് സംശയം തോന്നിയ പോലീസ് ഇവരെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു.

പോലീസിന്റെ നീക്കത്തില്‍ സംശയം തോന്നിയ യുവതി ബസില്‍ തിരിച്ച് തലയോലപ്പറമ്പ് സ്റ്റാന്‍ഡില്‍ എത്തിയശേഷം കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി സാരി മാറി ചുരിദാര്‍ ധരിച്ചു പുറത്തിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ റാക്കറ്റില്‍പ്പെട്ട മറ്റംഗങ്ങള്‍ക്കായി പോലീസ് ശ്രമം നടത്തി വരികയാണ്.

English summary
women thief was arrested in thalayolaparambu
topbanner

More News from this section

Subscribe by Email