Sunday February 17th, 2019 - 5:34:am
topbanner

കൊച്ചിയില്‍ ബീവറേജസ് മദ്യവില്‍പന ശാലയ്ക്കെതിരെ വീട്ടമ്മമാരുടെ നിരാഹാരം സമരം

NewsDesk
കൊച്ചിയില്‍  ബീവറേജസ് മദ്യവില്‍പന ശാലയ്ക്കെതിരെ വീട്ടമ്മമാരുടെ നിരാഹാരം സമരം

കൊച്ചിയില്‍ ബീവറേജസ് മദ്യവില്‍പന ശാലയ്ക്കെതിരെ വീട്ടമ്മമാരുടെ നിരാഹാരം സമരം. കൊച്ചിയില്‍ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയ മദ്യവില്‍പന ശാലക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. മുണ്ടംവേലി സാന്തോം കോളനിക്ക് സമീപം പുതുതായി സ്ഥാപിച്ച ബീവറേജസ് കോർപറേഷന്റെ ചില്ലറ വില്‍പന ശാലക്കെതിരെയാണ് പ്രതിഷേധം തുടരുന്നത്. മദ്യവില്‍പന ശാല പൂട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെ സിമന്റ് വില്പന കേന്ദ്രം ബീവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. അതീവ രഹസ്യമായി നടത്തിയ നീക്കം ആദ്യം ആരും അറിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മദ്യകുപ്പികളുമായി ലോറികള്‍ ഇവിടേയ്ക്ക് എത്തിയതോടെയാണ് മദ്യ വില്‍പന ശാല ആരംഭിക്കാന്‍ പോകുന്നകാര്യം നാട്ടുകാര്‍ അറിയുന്നത്.

പട്ടയം പോലും ഇല്ലാതെ പുറമ്പോക്കിലാണ് ഒരു സുരക്ഷയുമില്ലാതെ ആളുകള്‍ കഴിയുന്നത്. അതുകൊണ്ട് തന്നെയാണ് മദ്യശാലയ്ക്കെതിരെ വീട്ടമ്മമാര്‍ തന്നെ സമരം ആരംഭിച്ചിരിക്കുന്നത്. പ്രശ്നം പരിഹരിക്കാമെന്ന് എം എല്‍ എ ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ഒന്നും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഓരോ ദിവസവും അഞ്ച് വീട്ടമ്മമാര്‍ വീതം ഇവിടെ നിരാഹാരവും ഇരിക്കുന്നുണ്ട്.

Viral News

Read more topics: protest, beverages, kochi,
English summary
women's protest against beverages shop kochi
topbanner

More News from this section

Subscribe by Email