Saturday February 23rd, 2019 - 3:03:pm
topbanner

പ്രസവത്തെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട യുവതി മംഗളൂരുവിലേക്ക കൊണ്ടുപോകുംവഴി മരണമടഞ്ഞു

NewsDesk
പ്രസവത്തെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട യുവതി മംഗളൂരുവിലേക്ക കൊണ്ടുപോകുംവഴി മരണമടഞ്ഞു

രാജപുരം: പ്രസവത്തെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട യുവതി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. അമ്പലത്തറ മീങ്ങോത്തെ വിനോദിന്റെ ഭാര്യ ശ്രുതി(26)യാണ് മരിച്ചത്. ഈമാസം 28നാണ് പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഇന്നലെ രാവിലെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഉച്ചയോടെ ശ്രുതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പിന്നീട് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട ശ്രുതിയെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്.

അതേസമയം ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ് ഇല്ലാത്തത് മൂലം തക്ക സമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണമെന്നാരോപിച്ച് പരാതി നല്‍കാനൊരുങ്ങുകയാണ് ശ്രുതിയുടെ ബന്ധുക്കള്‍. കാലിച്ചാനടുക്കം വരഞ്ഞൂരിലെ എം. തമ്പാന്റെയും ലീലാമണിയുടേയും മകളാണ് ശ്രുതി. നാല് വയസുള്ള ദേവാര്‍ഷിദ് മകനാണ്. സഹോദരി: ആതിര.

Viral News

English summary
woman suffered breathlessness after pregnancy died
topbanner

More News from this section

Subscribe by Email