Thursday October 18th, 2018 - 12:02:am
topbanner
Breaking News

സ്ത്രീ സുരക്ഷ ഭരണകൂടങ്ങളുടെ മുഖമുദ്രയും ഉത്തരവാദിത്വവും; സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ

bincy
സ്ത്രീ സുരക്ഷ ഭരണകൂടങ്ങളുടെ മുഖമുദ്രയും ഉത്തരവാദിത്വവും; സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ

വയനാട് : സ്ത്രീ സുരക്ഷ ഭരണകൂടങ്ങളുടെ മുഖമുദ്രയും ഉത്തരവാദിത്വവുമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തിൽ മാനന്തവാടി നഗരസഭയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഇ.കെ നായനാർ സ്മാരക കമ്യൂണിറ്റി ഹാളിൽ വനിതാ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേസുകൾ ചൂണ്ടിക്കാട്ടി സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്ന് എം.സി ജോസഫൈൻ പറഞ്ഞു.

വർത്തമാന കാലഘട്ടത്തിലെ ഏറ്റവും ഹീനമായ അക്രമങ്ങളാണ് സൈബർ ലോകത്ത് സ്ത്രീകൾക്കെതിരെ അരങ്ങേറുന്നത്. സ്ത്രീകളെ മോശമായി കാണുന്നവർ സമൂഹത്തിലുണ്ട്. അത്തരം മനോഭാവമാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം. സ്ത്രീകൾ ചെയ്യുന്ന ജോലികൾക്ക് പലപ്പോഴും പുരുഷന്റെ അദ്ധ്വാനത്തോളം വില കൽപ്പിക്കുന്നില്ല. പൊതുവെ കേരളത്തിലെ സ്ത്രീകൾ വിദ്യാസമ്പന്നരാണെങ്കിലും, സാമൂഹിക വിഷയങ്ങളിലടക്കം പ്രതികരിക്കാൻ മടിക്കുകയാണെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ സൂചിപ്പിച്ചു. സ്ത്രീ വിരുദ്ധ സമീപനങ്ങളിൽ ശക്തമായ വിമർശനം ഉന്നയിക്കാൻ സ്ത്രീകൾക്കു കഴിയണം.

അവ സ്ത്രീയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ആദ്യ ചുവടാണ്. കേസുകൾ പരിഗണിക്കുക എന്നതിലുപരി ബോധവത്കരണ പരിപാടികളിലൂടെ സ്ത്രീകളുടെ ശാക്തികരണമാണ് വനിതാ കമ്മിഷൻ ലക്ഷ്യമിടുന്നത്. തൊഴിലാളി - സ്ത്രീ - പൗര എന്ന നിലയിൽ സ്ത്രീകൾ തിരിച്ചറിവ് നേടിയാൽ വിവേചനങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ തുടങ്ങും. വരുംകാലങ്ങളിൽ അദ്ധ്യാപനമടക്കമുള്ള തൊഴിലിടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കും. ഇൗ സാഹചര്യത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ നിസാരമായികാണാനാകില്ലെന്നും വനിതാ കമ്മിഷൻ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.

മാനന്തവാടി നഗരസഭ അദ്ധ്യക്ഷൻ വി.ആർ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. സൈബർ നിയമങ്ങൾ എന്ന വിഷയത്തിൽ ജില്ലാ സൈബർ സെൽ എ.എസ്.എെ ശ്രീനിവാസനും, പോക്സോ നിയമങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷിജി ശിവജിയും ക്ലാസെടുത്തു. നഗരസഭാ ഉപാദ്ധ്യക്ഷ ശോഭ രാജൻ, സ്ഥിരം സമിതിയംഗങ്ങളായ പി.ടി ബിജു, ശാരദ സജീവൻ, ലില്ലി കുര്യൻ, വർഗീസ് ജോർജ്, മാനന്തവാടി നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ജിഷ ബാബു തുടങ്ങിയവർ സംസാരിച്ചു.

English summary
woman safety is marking and responsibility of role MC Josephalan, Chairman, State Women's Commission
topbanner

More News from this section

Subscribe by Email