Monday December 10th, 2018 - 9:04:pm
topbanner

കോട്ടയത്ത് കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍ കൈകുടുങ്ങിയ യുവതിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി

princy
കോട്ടയത്ത് കരിമ്പിന്‍ ജ്യൂസ് യന്ത്രത്തില്‍  കൈകുടുങ്ങിയ യുവതിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി

കോട്ടയം:കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന യന്ത്രത്തില്‍ യുവതിയുടെ കൈവിരല്‍കുടുങ്ങി വേദനയില്‍ മല്ലിട്ട ഇല്ലിവളവ് പാറയ്ക്കല്‍ ഗീതയുടെ (36) കൈ വിരലുകള്‍ അഗ്‌നിശമന സേനയെത്തി പുറത്തെടുത്തു.

ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം.ജ്യൂസ് അടിക്കുന്നതിനിടെ അബദ്ധത്തില്‍ വിരലുകളും യന്ത്രത്തിലേക്കു കയറുകയായിരുന്നു. യന്ത്രം ഉടന്‍ ഓഫായെങ്കിലും വിരലുകള്‍ യന്ത്രത്തില്‍ കുടുങ്ങിനിന്നു.വിവരമറിഞ്ഞു കോട്ടയം, പാമ്പാടി എന്നിവടങ്ങളില്‍ നിന്നു അഗ്‌നിശമനസേനയും, പോലീസും സ്ഥലത്തെത്തി. യന്ത്രത്തിന്റെ മുകള്‍ ഭാഗം അഴിച്ചുമാറ്റിയാണ് വിരലുകള്‍ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ഗീത(36)യുടെ വിരലുകള്‍ക്കു അടിയന്തിര ശസ്ത്രക്രിയ നടത്തി.

ലോട്ടറിവില്‍പ്പനക്കാരനായ സന്തോഷിന്റെ ഭാര്യയാണ്. അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി.രണ്ടു വിരലുകള്‍ പൂര്‍ണമായി ചതഞ്ഞു തകര്‍ന്നു. വിരലുകളിലെ ഞരമ്പുമുറിഞ്ഞിട്ടുണ്ട്.സംഭവം കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയതോടെദേശീയപാതയില്‍ഗതാഗതക്കുരുക്കുണ്ടായി.അഗ്‌നിശമന സേന സ്റ്റേഷന്‍ ഓഫീസര്‍ ശിവദാസ്,അസി.സ്റ്റേഷന്‍ ഓഫീസര്‍ സജിമോന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.

Read more topics: kottayam, woman, hand, injury
English summary
woman hand get inside a sugarcane juice machine at Kottayam
topbanner

More News from this section

Subscribe by Email