Monday February 18th, 2019 - 2:25:pm
topbanner

മലമ്പുഴയില്‍ വീണ്ടും കാട്ടാന

fasila
മലമ്പുഴയില്‍ വീണ്ടും കാട്ടാന

പാലക്കാട്: ജനങ്ങളില്‍ ഭീതി പടര്‍ത്തി രണ്ടാം ദിവസവും കാട്ടാന മലമ്പുഴ ഡാം പരിസരത്ത് വിലസി. കെ.ടി.ഡി.സി. ഹോട്ടലിനു സമീപം വന്ന ആന ചെക്ക് ഡാമില്‍ കുളിച്ചതിനു ശേഷം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കറങ്ങി പാര്‍ക്കിനു 200 മീറ്റര്‍ മുമ്പ് മലമ്പുഴ പാലക്കാട് റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോയി.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വിദ്യാര്‍ഥികളും വിവിധ വകുപ്പ് ജീവനക്കാരുമുള്‍പ്പെടെ ഒട്ടേറെ പേര്‍ സ്വകാര്യ വാഹനത്തിലും സര്‍വീസ് ബസുകളിലും എത്തുന്ന സമയമായിരുന്നു. ഭാഗ്യം കൊണ്ടാണ് ആന ആരെയും ആക്രമിക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്വകാര്യ സ്‌കൂള്‍ പരിസരത്ത് കാട്ടാന എത്തിയതറിഞ്ഞ രക്ഷിതാക്കളും ഭീതിയിലായി. പിന്നീട് കാട്ടാന കാടു കയറി പോയതറിഞ്ഞപ്പോഴാണ് ആശങ്ക നീങ്ങിയത്. കഴിഞ്ഞ ദിവസവും കാട്ടാന മേഖലയില്‍ എത്തിയിരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് പകല്‍ സമയങ്ങളിലും എത്തുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Viral News

Read more topics: palakkad, malampuzha, wild elephant
English summary
wild elephant in malampuzha
topbanner

More News from this section

Subscribe by Email