Wednesday September 19th, 2018 - 3:48:am
topbanner
Breaking News

ഭാര്യയും ഭര്‍ത്താവും മണിക്കുറിന്റെ വ്യത്യാസത്തില്‍ മരിച്ചു

NewsDesk
ഭാര്യയും ഭര്‍ത്താവും മണിക്കുറിന്റെ വ്യത്യാസത്തില്‍ മരിച്ചു

ഒല്ലൂര്‍: ഭര്‍ത്താവ് മരിച്ചതറിഞ്ഞ ആശുപത്രിയിലേക്ക് പോയ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. ഒല്ലൂര്‍ പള്ളിനടയില്‍ ആളൂര്‍ ലോനപ്പന്റെ മകന്‍ വര്‍ഗ്ഗീസ് (63) ഭാര്യ മഞ്ഞളി ജോര്‍ജിന്റെ മകള്‍ ഷൈനി (52) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം സ്വകാര്യ സ്ഥപനത്തിലെ ജീവനക്കാരനായ വര്‍ഗ്ഗീസിന് സ്ഥാപനത്തില്‍വച്ച് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടര്‍ സ്ഥാപനത്തിലുള്ളവര്‍ വെസ്റ്റ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിവരം അറിഞ്ഞ് ഷൈനിയും മകളും ആശുപത്രിയിലേക്ക് സമീപവാസികള്‍ക്കൊപ്പം പുറപ്പെട്ടു കാറില്‍ വച്ച് ഭര്‍ത്താവിന്റെ മരണവിവരം അറിഞ്ഞതോടെ ഷൈനിയും കാറില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പ് ഷൈനിയും മരിച്ചു. മക്കള്‍: സിസ്റ്റര്‍ ആഷിഷ സി.എം.സി. (വിന്നി വര്‍ഗീസ്), നിസ.

Read more topics: thrissur, died, ollur,
English summary
wife and husband died in hours distinction in ollur thrissur
topbanner

More News from this section

Subscribe by Email