Wednesday September 26th, 2018 - 10:36:am
topbanner

അക്ഷയകേന്ദ്രം ബാങ്കിംഗ് കിയോസ്ക് തുടങ്ങി

RAsh
അക്ഷയകേന്ദ്രം ബാങ്കിംഗ് കിയോസ്ക് തുടങ്ങി

കോട്ടപ്പടി എസ്.ബി.എെ. ബ്രാഞ്ചിന് കീഴിൽ തൃകൈ്കപ്പറ്റ അക്ഷയ കേന്ദ്രത്തിന് അനുവദിച്ച ബാങ്കിംഗ് കിയോസ്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉഷ തമ്പി നിർവഹിച്ചു. തൃകൈ്കപ്പറ്റ പ്രദേശവാസികൾ ബാങ്കിങ് സേവനത്തിനായി 10 കിലോമീറ്ററിലധികം ദൂരെയുള്ള മേപ്പാടി, കൽപ്പറ്റ ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നത്.

കിയോസ്ക് ആരംഭിച്ചതോടുകൂടി അക്ഷയ സെന്ററിലൂടെ പ്രദേശവാസികൾക്ക് അക്കൗണ്ട് തുറക്കൽ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ തുടങ്ങിയ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ബാങ്കിംഗ് സമയം കഴിഞ്ഞും ഇൗ സേവനം ലഭ്യമാകും.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർ, പെൻഷൻകാർ, 10 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ എന്നിവർക്ക് അക്ഷയ കേന്ദ്രത്തിലൂടെ ലഭിക്കുന്ന ബാങ്കിങ് കിയോസ്കിന്റെ സേവനം ഉപകരിക്കുമെന്ന് ബാങ്ക് മാനേജർ അറിയിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു പ്രതാപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ബി.എെ. കോഴിക്കോട് മേഖലാ ചീഫ് മാനേജർ സനൽകുമാർ, കോട്ടപ്പടി ബ്രാഞ്ച് മാനേജർ രാജേഷ് റാം, ശ്രേയസ് കോ,ഒാർഡിനേറ്റർ സെലീന ബാബു, അക്ഷയ കോ-ഒാർഡിനേറ്റർ ജിൻസി ജോസഫ്, ബെന്നി തേമ്പിള്ളി, അക്ഷയ സംരംഭക സുബിത കുമാരി എന്നിവർ സംസാരിച്ചു.

Read more topics: wayand, akshaya, banking
English summary
wayand akshaya banking inauguration usha thambi
topbanner

More News from this section

Subscribe by Email