Thursday September 20th, 2018 - 4:18:pm
topbanner
Breaking News

വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി

Aswani
വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി

വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി. ജില്ലാതല സംഘാടക സമിതി ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ. ഹാളിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സാക്ഷരത ഇനിയും എത്തിപ്പെടാത്ത തുരുത്തുകളുണ്ട് അവയിലൊന്നാണ് ആദിവാസി മേഖലയെന്നും ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലും സാക്ഷരതാ പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് സർക്കാരെന്നും എം.എൽ.എ. അറിയിച്ചു.

ജില്ലയിലെ 200 ആദിവാസി കോളനികളിൽ സാക്ഷരത ക്ലാസും 282 കോളനികളിൽ നാലാംതരം തുല്യത ക്ലാസും രണ്ടാംഘട്ടത്തിൽ നടപ്പാക്കും. 2017 ൽ തുടങ്ങി 300 ആദിവാസി കോളനികളിൽ നടപ്പാക്കിയ ഒന്നാം ഘട്ടം വൻവിജയമായിരുന്നു. നാലായിരത്തോളം തുല്യത പഠിതാക്കളാണ് ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയത്. ഇവർക്കായി തുടർവിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഒന്നാംഘട്ടത്തിന്റെ ഭാഗമായി തുല്യത പഠിതാക്കൾ ശേഖരിച്ച പുരാവസ്തുഗ്രന്ഥങ്ങളുടെ ശേഖരം സി.കെ. ശശീന്ദ്രൻ എം.എൽ.എ. സാക്ഷരത മിഷൻ ജില്ലാ അദ്ധ്യക്ഷ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയ്ക്കു നൽകി പ്രകാശനം ചെയ്തു. ഇൗ പുരാരേഖകൾ സംസ്ഥാന സാക്ഷരത മിഷനു കൈമാറും.

യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി.എൻ. ബാബു, ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ. ലീന, ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ എ. പ്രഭാകരൻ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി, ജില്ലാപഞ്ചായത്ത് മുൻ അദ്ധ്യക്ഷ ടി. ഉഷാകുമാരി, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ. സുധീർ കിഷൻ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരത മിഷൻ പഞ്ചായത്തുതല കോർഡിനേറ്റർമാർ, സാക്ഷരത പ്രേരക്മാർ, തുല്യത പഠിതാക്കൾ എന്നിവർ പങ്കെടുത്തു.

Read more topics: wayanad, tribe, literacy programme
English summary
The Wayanad tribe literacy equation project started in the second phase
topbanner

More News from this section

Subscribe by Email