Wednesday June 20th, 2018 - 4:33:pm
topbanner
Breaking News

90 വയസ്സുള്ള കുംഭയ്ക്ക് ഇത് അവിസ്മരണീയ വിജയം; കാടിന്റെ മക്കളിലേക്ക് അറിവിന്റെ വെളിച്ചമെത്തുന്നു..

Aswani
90 വയസ്സുള്ള കുംഭയ്ക്ക് ഇത് അവിസ്മരണീയ വിജയം; കാടിന്റെ മക്കളിലേക്ക് അറിവിന്റെ വെളിച്ചമെത്തുന്നു..

വയനാട്: ജില്ലയിലെ ആദിവാസി നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ വയനാട് ജില്ലയിൽ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയിൽ പരീക്ഷ എഴുതിയ 4512 പേരിൽ 4309 പേർ വിജയിച്ചു. 95.5 ശതമാനമാണ് വിജയം. തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ ഇണ്ടേരിക്കുന്ന് കോളനിയിലെ 90 വയസ്സുള്ള കുംഭയാണ് ഏറ്റവും കൂടുതൽ പ്രായം കൂടിയ വിജയി. പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരാണ് പരീക്ഷ എഴുതിയവരിൽ ഭൂരിഭാഗവും. 758 പുരുഷൻമാരും 3551 സ്ത്രീകളുമാണ് വിജയിച്ചത്. എഴുത്ത്, വാച, കണക്ക് എന്നീ വിഷയങ്ങളിൽ നൂറിൽ 30 മാർക്കാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. പൊഴുതന ഗ്രാമ പഞ്ചായത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ വിജയിച്ചത്. 234 പേർ. ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതിയതും പൊഴുതന ഗ്രാമ പഞ്ചായത്തിൽ നിന്നാണ്. 257 പഠിതാക്കളെയാണ് പരീക്ഷക്കിരുത്തിയത്. പരീക്ഷ എഴുതിയവരിൽ രണ്ടാം സ്ഥനം നെൻമേനി ഗ്രാമ പഞ്ചായത്താണ്. 251 പേർ പരീക്ഷ എഴുതിയവരിൽ 231 പേരാണ് വിജയിച്ചത്.

കൽപ്പറ്റ ബ്ലോക്കാണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തിയത്. 1632 പേർ. 28 പഠിതാക്കളെ പരീക്ഷക്കിരുത്തിയ പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഫോറസ്റ്റ് വയൽകോളനിയും നെന്മേനി ഗ്രാമ പഞ്ചായത്തിലെ കൊന്നമ്പറ്റ കോളനിയും കൂടുതൽ പേരെ പരീക്ഷക്കിരുത്തി. നഗരസഭകളിൽ സുൽത്താൻ ബത്തേരി നഗരസഭയാണ് ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്. 203 പേരിൽ 199 പേർ വിജയിച്ചു. സാക്ഷരതാ പരീക്ഷ വിജയിച്ചവർക്ക് നാലാംതരം തുല്യതാ കോഴ്സിന് ചേരാം. സാക്ഷരതാ ക്ലാസുകളിൽ നടന്ന അതേ പഠന കേന്ദ്രങ്ങളിൽ തന്നെ നാലാം തരം തുല്യതാകോഴ്സ് പഠിക്കാൻ ഇവർക്ക് സാധിക്കും.

പദ്ധതി 200 ആദിവാസി ഉൗരിലേക്ക്കൂടി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.. പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം മെയ് 20 ന് രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ വിജയിച്ചവർക്കുളള സർട്ടിഫിക്കറ്റ്വിതരണവും മന്ത്രി നടത്തും.ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എെ.ഷാനവാസ്എം.പി മുഖ്യാതിഥിയായിരിക്കും. എെ.സി. ബാലകൃഷ്ണൻ എം.എൽ.എ വിശിഷാടാതിഥിയായിരിക്കും. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല പദ്ധതി വിശദീകരണം നടത്തും. ജനപ്രതിനിധികളും 1500 ഒാളം ആദിവാസി സാക്ഷരതാ പഠിതാക്കളും പങ്കെടുക്കും. 250 പേർ നടത്തുന്ന വട്ടക്കളിയും, നാടൻപ്പാട്ടും, സാക്ഷരതാ ഗാനവും, തുടിപ്പാട്ടും അരങ്ങേറും.

Read more topics: wayanad, tribe, literacy
English summary
90 aged kumba have get an wonderful success; lights reach in to tribes people

More News from this section

Subscribe by Email