topbanner
Tuesday November 21st, 2017 - 6:03:am
topbanner
Breaking News

സ്പെഷ്യൽ ഡ്രൈവ് നിയമനം വേഗത്തിലാക്കും : പി.എസ്.സി ചെർമാൻ

RAsh
സ്പെഷ്യൽ ഡ്രൈവ് നിയമനം വേഗത്തിലാക്കും : പി.എസ്.സി ചെർമാൻ

ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യാഗാർത്ഥികളിൽ നിന്നും സ്പെഷ്യൽ ഡ്രൈവ് വഴി നാല് തസ്തികയിലേക്കുള്ള നിയമനം വേഗത്തിലാക്കുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ. സക്കീർ പറഞ്ഞു.സാധാരണ നിയമന പ്രക്രിയയിൽ നിന്നും വിഭിന്നമായാണ് സർക്കാർ ജോലിയിൽ പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ പി.എസ്.സി പരിശ്രമിക്കുന്നത്.

ഇതോടെ വനഗ്രാമങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലിയിലേക്ക് എളുപ്പവഴിയാകും. യോഗ്യതയുള്ളവരെ കണ്ടെത്തി അവരിൽ നിന്നും അപേക്ഷ നേരിട്ട് വാങ്ങി യോഗ്യതയും മറ്റും പരിശോധിച്ചാണ് രജിസ്ട്രേഷൻ നടത്തുക. ഇവരിൽ നിന്നും മൂന്ന് ഘട്ടങ്ങളിലായി കാര്യക്ഷമത പരിശോധിച്ച് നേരിട്ട് നിയമനം നടത്തും.

അടിയ,പണിയ,കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും എക്സൈസ്,പോലീസ് വകുപ്പുകളിലേക്കാണ് സ്പെഷ്യൽ ഡ്രൈവ് മുഖേന നിയമനം നടത്തുന്നത്. സിവിൽ എക്സൈസ് ഒാഫീസർ,സിവിൽ പോലീസ് ഒാഫീസർ തസ്തികയിലേക്ക് വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി നിയമനമുണ്ട്.

സിവിൽ പോലീസ് ഒാഫീസർ തസ്തികയിൽ ജില്ലയിൽ 52 ഒഴിവുകളും സിവിൽ എക്സൈസ് ഒാഫീസർ തസ്തികയിൽ 17 ഒഴിവുകളുമാണ് ഇവർക്കായി നീക്കിവെച്ചിരിക്കുന്നത്. ജില്ലയിൽ നിന്നും അയ്യായിരത്തിലധികം അപേക്ഷകളാണ് ഇതിനായി ലഭിച്ചത്.പ്രാഥമിക പരിശോധനയിൽ മൂവായിരത്തോളം അപേക്ഷകൾ നിരസിക്കപ്പെട്ടു.ജനുവരി മാസത്തോടെ നിയമനം നൽകുന്ന രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് എം.കെ സക്കീർ പറഞ്ഞു.

Read more topics: wayanad, special drive, post
English summary
wayanad special drive post fastly done psc chairman
topbanner topbanner

More News from this section

Subscribe by Email