Saturday December 15th, 2018 - 8:05:pm
topbanner

വായനാ വാരാചരണം; വയനാട് ജില്ലയിലെ വിജയികൾക്ക് സമ്മാനം നൽകി

Aswani
വായനാ വാരാചരണം; വയനാട് ജില്ലയിലെ വിജയികൾക്ക് സമ്മാനം നൽകി

വയനാട്: വായനാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഒാഫീസ് സംഘടിപ്പിച്ച ജില്ലാതല രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ എ.ആർ.അജയകുമാർ വിതരണം ചെയ്തു.

ഉപന്യാസ മത്സരം: ഒന്നാം സ്ഥാനം നീലിമ വാസൻ (അമ്പലവയൽ ജി.വി.എച്ച്.എസ്), രണ്ടാം സ്ഥാനം ഹൃദ്യ എസ് ബിജു കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂൾ), മൂന്നാം സ്ഥാനം അജയ്ദാസ് (കാക്കവയൽ ഗവ.ജി.എച്ച്.എസ്.എസ്)കരസ്ഥമാക്കി. കവിത രചന ഒന്നാം സ്ഥാനം എസ് ഗൗതമി (പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ്), രണ്ടാംസ്ഥാനം അൻജിത റോഷ് (തലപ്പുഴ ജി.എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം എസ്.അനന്തിക (പിണങ്ങോട് ഡബ്ല്യു. ജി.എച്ച്.എസ്.എസ്).

ചിത്രരചന ഒന്നാം സ്ഥാനം ജുഡീഷ്യ മരിയ (എൽ.എഫ്.യു.പി. സ്കൂൾ മാനന്തവാടി), രണ്ടാം സ്ഥാനം സനോവ സണ്ണി (സെന്റ് ജോസഫ് ടി.ടി.എെ. കണിയാരം) മൂന്നാം സ്ഥാനം ആർദ്ര ജീവൻ (സെന്റ് മേരീസ് എ.യു.പി. സ്കൂൾ ചീങ്ങേരി) എന്നിവർ നേടി.

കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഒാഫീസർ കെ.പി.അബ്ദുൾ ഖാദർ, അസി.എഡിറ്റർ എൻ.സതീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: wayanad, reading day, celebration
English summary
give prize to the winners of wayanad district reading day competitions
topbanner

More News from this section

Subscribe by Email