Sunday September 23rd, 2018 - 10:39:am
topbanner

വയനാട് ചുരം റോഡിൽ ഒരു മാസത്തിനകം ചരക്ക് ഗതാഗതം; കോഴിക്കോട് ജില്ലാ കളക്ടർ ഉറപ്പു നൽകി

Aswani
വയനാട് ചുരം റോഡിൽ ഒരു മാസത്തിനകം ചരക്ക് ഗതാഗതം; കോഴിക്കോട് ജില്ലാ കളക്ടർ ഉറപ്പു നൽകി

വയനാട്:ഒരു മാസത്തിനകം ചുരം റോഡ് ആറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ചരക്ക് ഗതാഗതം പുന:സ്ഥാപിക്കാമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ യു.വി.ജോസ് ജില്ലാ പഞ്ചായത്ത് സംഘത്തിന് ഉറപ്പ് നൽകി. ചുരം റോഡ് അറ്റകുറ്റപ്പണി തീർത്ത് വയനാട് ജില്ലയിലെ നിർമ്മാണമേഖലയിലെ സ്തംഭവനാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കളക്ടറെ സമീപിച്ചത്.

ജില്ലയിൽ പൊതുമരാമത്ത് പ്രവർത്തികൾ ടെണ്ടറിലേക്ക് എത്തിയിരിക്കുകയാണ്. ജില്ലയിൽ നിലവിൽ ക്വാറികൾ പ്രവർത്തിക്കുന്നില്ല. ജില്ലയിലേക്ക് നിർമാണ വസ്തുക്കൾ വരേണ്ടത് മറ്റ് ജില്ലകളിൽ നിന്നുമാണ്. ചുരം റോഡുകളിൽ ചരക്ക് വാഹനങ്ങൾ നിരോധിച്ചിരിക്കുന്നതുമൂലം ജില്ലയിലെ നിർമ്മാണ പ്രവർത്തികൾ നിലച്ചിരിക്കുകയാണ്. അടിയന്തിരമായി ചുരം റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി റോഡ് ചരക്ക് വാഹനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറോട് സംഘം ആവശ്യപെട്ടു.

English summary
Freight Transportation in wayanad pass within a month; District collector of Kozhikode assured
topbanner

More News from this section

Subscribe by Email