Monday September 24th, 2018 - 5:30:am
topbanner

വയനാട്; തിരുവോണം ബംബർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

Aswani
വയനാട്; തിരുവോണം ബംബർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു

വയനാട്: സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംമ്പർ - 2018 ന്റെ ജില്ലാതല പ്രകാശനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൽപ്പറ്റ നഗരസഭ അദ്ധ്യക്ഷ സനിത ജഗദീഷ് നിർവഹിച്ചു. ഇൗ വർഷത്തെ സമ്മാന തുക ജില്ലയിലെ സാധാരണക്കാർക്കു ലഭിക്കട്ടെയെന്നു അവർ ആശംസിച്ചു.

ജില്ലാ ഭാഗ്യക്കുറി ഒാഫിസർ എസ്. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൂനിയർ സുപ്രണ്ട് ടി.എസ് രാജു, ലോട്ടറി ക്ഷേമനിധി ഒാഫിസർ പി.ബി വിനോദ്, വി.എസ് അഭിലാഷ് ജോർജ്, ലോട്ടറി ഏജന്റ് പി.കെ അലവിക്കുട്ടി എന്നിവർ സംസാരിച്ചു.

250 രൂപ മുഖവിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. 50 ലക്ഷം വീതം 10 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപയുമാണ്. മൂന്നും നാലും സമ്മാനങ്ങൾ 20 പേർക്കു വീതം ലഭിക്കും. ആകെ 65.11 കോടി രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുക. സെപ്തബംർ 19 നാണ് ഒാണം ബംമ്പറിന്റെ നറുക്കെടുപ്പ്. ബംമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Read more topics: wayanad, onam bumper, lottery
English summary
released onam bumper released in wayanad
topbanner

More News from this section

Subscribe by Email