Thursday November 15th, 2018 - 3:22:am
topbanner

വയനാട് മുട്ടില്‍ ഡബ്ല്യൂഎംഒ യു.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

NewsDesk
വയനാട് മുട്ടില്‍ ഡബ്ല്യൂഎംഒ യു.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

വയനാട്: വയനാട്ടില്‍ സ്‌കൂളില്‍ നിന്ന് നല്‍കിയ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് മുട്ടില്‍ ഡബ്ല്യൂഎംഒ സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 38 കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇന്നലെ സ്‌കൂളില്‍ നിന്നും കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ചോറും സാമ്പാറും തൈരും വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. വൈകിട്ട് പാലും നല്‍കി. ഇതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതെന്ന് മാതാപിതാക്കള്‍ പറയുന്നു.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളോടെ 60 ഓളം കുട്ടികളെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 54 കുട്ടികള്‍ വിവേകാനന്ദയിലും, 5 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ,2 പേര്‍ ലിയോ ആശുപത്രിയിലും ചികിത്സ തേടിഛര്‍ദ്ദിയും, വയറിളക്കവും മൂലമാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ആരുടെയും നില ഗുരുതരമല്ല.

ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് ഇതിനായി സജ്ജമാക്കിയിട്ടുണ്ട് എന്താണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും 3 പ്രധാന സ്രോതസുകള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു

ഛര്‍ദിയും വയറിളക്കവും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ സ്‌കൂളില്‍ എത്തി പരിശോധന നടത്തി. എഡിഎം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തി കണ്ടു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

English summary
wayanad muttil wo up school food poison student hospitalized
topbanner

More News from this section

Subscribe by Email