Friday November 16th, 2018 - 10:17:pm
topbanner

വയനാട്; വികസനവഴിയിൽ മാനന്തവാടി ജില്ലാ ജയിൽ

Aswani
വയനാട്; വികസനവഴിയിൽ മാനന്തവാടി ജില്ലാ ജയിൽ

വയനാട്: അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമായി മാനന്തവാടി ജില്ലാ ജയിൽ. ജയിലിൽ പുതുതായി നിർമ്മിക്കുന്ന സൂപ്രണ്ട്, സ്റ്റാഫ് ക്വാർട്ടേഴ്സുകൾ, സ്റ്റാഫ് റസ്റ്റ് റൂം എന്നിവയുടെ ശിലാസ്ഥാപനവും പുതുതായി നിർമ്മിച്ച വനിതാ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂലൈ 11ന് രാവിലെ പത്തിന് ഒ.ആർ കേളു എം.എൽ.എ. നിർവ്വഹിക്കും.

ജയിലിലെ അന്തേവാസികൾ തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ ഉല്പന്നങ്ങളുടെ വിതരണോദ്ഘാടനം മാനന്തവാടി നഗരസഭ അദ്ധ്യക്ഷൻ വി.ആർ. പ്രവീജ് നിർവ്വഹിക്കും. തൊഴിൽ പരിശീലനം പൂർത്തിയാക്കിയ അന്തേവാസികൾക്ക് മീനങ്ങാടി സർക്കാർ പോളിടെക്നിക്കിന്റെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഉത്തരമേഖല ജയിൽ ഡി.എെ.ജി. എസ് സന്തോഷും ജയിലിലെ ജീവനക്കാർക്കുവേണ്ടി രൂപീകരിച്ച സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷ പ്രതിഭാ ശശിയും നിർവ്വഹിക്കും.

ജില്ലാ ജയിൽ സൂപ്രണ്ട് എസ്. സജീവ്, മുഹമ്മദ് ഇസ്ഹാഖ്, ശോഭാ രാജൻ, കെ.വി. മുകേഷ്, സി.എം. പോൾ, ബിനോദ് ജോർജ്, ഫാ. പോൾ കൂട്ടാല തുടങ്ങിയവർ പങ്കെടുക്കും.

English summary
mananthavady district jail is on the way of development
topbanner

More News from this section

Subscribe by Email