topbanner
Tuesday November 21st, 2017 - 6:03:am
topbanner
Breaking News

ലീഗൽ സർവ്വീസ് വാരാചരണത്തിന് വയനാട് തുടക്കമായി

RAsh
ലീഗൽ സർവ്വീസ് വാരാചരണത്തിന് വയനാട് തുടക്കമായി

ലീഗൽ സർവ്വീസ് വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കോടതി വളപ്പിൽ ജില്ലാ ജഡ്ജി ഡോ.വി വിജയകുമാർ വാരാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. അരുൾ ബി.കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡിഷണൽ ഡിസ്ട്രിക് സെഷൻ ജഡ്ജ് ഇ. ആയൂബ്ഖാൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയും വൈത്തിരി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയുടേയും നേതൃത്വത്തിൽ കണക്ടിംഗ് ടു സെർവ് എന്ന പേരിൽ ലീഗൽ സർവ്വീസ് അതോറിറ്റി സേവനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാനായി നവംബർ 18 വരെ ജില്ലയിൽ വിവിധ പരിപാടികൾ നടത്തും.

ഇതോടനുബന്ധിച്ച് നടത്തിയ ബൈക്ക് റാലി അഡി. ഡിസ്ട്രിക് സെഷൻ ജഡ്ജ് ഇ. ആയൂബ്ഖാൻ ഫ്ളാഗ് ഒാഫ് ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ചടങ്ങിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ്അ ഡ്വ. കെ. ശശികുമാർ,സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.പി പ്രദീപ് കുമാർ,കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.സാജിത, ഡി.എൽ.എസ്.എ പ്രോജക്ട് അസിസ്റ്റന്റ് രബിൻ,കൽപ്പറ്റ ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് പി.സുനിൽ കുമാർ,കെ.നീരജ് എന്നിവർ സംസാരിച്ചു.

English summary
wayanad legal service varacharanam started
topbanner topbanner

More News from this section

Subscribe by Email