Tuesday January 22nd, 2019 - 3:51:am
topbanner

പച്ചപ്പ് പദ്ധതി; വയനാട്ടിൽ പുഴ ശുചീകരണത്തിന് തുടക്കമായി

Aswani
പച്ചപ്പ് പദ്ധതി; വയനാട്ടിൽ പുഴ ശുചീകരണത്തിന്  തുടക്കമായി

വയനാട്:   കൽപറ്റ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി മണ്ഡലത്തിലൂടെ ഒഴുകുന്ന പുഴകളെ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.സി.കെ ശശീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പുഴകളുടെ സ്വാഭാവിക നീരൊഴുക്ക് സാധ്യമാക്കാനുളള ജനകീയ യജ്ഞത്തിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി.

സ്വാഭാവിക ജല സ്രോതസുകൾ സംരക്ഷിച്ച് ജല സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കില,ഹരിത കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പുഴ ശുചീകരണത്തിൽ പങ്കെടുത്തവർക്ക് ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

നാടിൻ ദാഹമകറ്റാൻ നാടൊന്നിച്ച് നാല് മണിക്കൂർ എന്ന പേരിൽ സംഘടിപ്പിച്ച പുഴ ശുചീകരണത്തിന്റെ ഉദ്ഘാടനം കല്പറ്റ പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സി.കെ ശശിന്ദ്രൻ എം. എൽ.എ നിർവ്വഹിച്ചു. കൽപറ്റ നഗരസഭാ ചെയർ പേഴ്സൺ സനിത ജഗദീഷ് ആധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ വി.ഹാരിസ്, കെ.രാധാകൃഷ്ണൻ,അജിത ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സുഗതൻ, സി.കെ ശിവരാമൻ, പി.സൈനുദീൻ, സാമുഹിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വൈത്തിരി പഞ്ചായത്തിൽ മണ്ടമലയിൽ ജില്ല കലക്റ്റർ എസ്.സുഹാസ് , ഗ്രാമ പഞ്ചയാത്ത് പ്രസിഡണ്ട് വി. ഉഷാകുമാരി, പഞ്ചായത്തംഗങ്ങളായ ഡോളി,എം.വി വിജേഷ്,എൽസി ജോർജ്, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ബി.കെ സുധീർ കിഷൻ, പി ഗഗാറിൻ, പി.ടി വർഗ്ഗീസ,പി.കിരൺ,കൃഷ്ണ പ്രിയ, ആശ സ്വീറ്റി, ഹൃദ്യ രേവതി തുടങ്ങിയവർ പങ്കെടുത്തു. പുഴ ശുചീകരണത്തിനിടെ പ്രദേശവാസികൾ സ്വകാര്യ ഫ്ലാറ്റിലെ താമസക്കാർ മാലിന്യം പഴയിൽ തള്ളുന്ന കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തി. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകി.

പടിഞ്ഞാറത്തറ പഞ്ചായത്തിലെ മണ്ണാർകുണ്ട് കുറുമണി പുഴ പരിസരത്ത് നടന്ന ചടങ്ങിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ സി മമ്മുട്ടി,ഫാദർ സെബാസ്റ്റ്യൻ പാതിരികാട്,സജീവൻ മാസ്റ്റർ ,ജോസ് തൊട്ടീൽ, ഗ്രന്ഥശാല പ്രവർത്തകർ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.തരിയോടു പഞ്ചായത്തിലെ പുഴ ശുചികരണത്തിന്റെ ഉദ്ഘാടനം ഏടത്തറ കടവിൽ പഞ്ചായത്ത് പ്രസിഡണ്ട് റീന സുനിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.ഡോ.എം.പി ജിതേഷ്, വിവിധ രാഷ്ട്രിയ സാമുഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

കണിയാമ്പറ്റ വരദുർ പാലത്തിന് സമീപം ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കടവൻ ഹംസ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ഷീല രാംദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ഒാമന ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സ്മിത സുനിൽ , പി.ജെ.രാജേന്ദ്രപ്രസാദ് , അഖില സൂരേന്ദ്രൻ. ടി.കെ. സരിത , ജില്ലാശുചിത്വമിഷൻ അസി. കോ.ഒാർഡിനേറ്റർ എ.കെ.രാജേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ.അമ്പിച്ചിറയിൽ ,കെ.ഇബ്രാഹിം ,സുരേഷ് എന്നിവർ സംസാരിച്ചു. പച്ചപ്പ് പഞ്ചായത്ത് കൺവീനർ എം.ദേവകമാർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി എം.ബി.ലതിക നന്ദിയും പറഞ്ഞു .തുടർന്ന് വരദുർ, ചീക്കല്ലൂർ ,കാവടം ,പറളിക്കുന്ന് പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

കോട്ടത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കോട്ടത്തറയിൽ വച്ച് പ്രസിഡന്റ് ലീലാമ്മ ജോസഫ് നിർവ്വഹിച്ചു വൈസ് പ്രസിഡണ്ട് വീ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു ,സ്പോർട്സ് കൌൺസിൽ ജില്ലാ പ്രസിഡണ്ട് എം മധു, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത ,ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി എം.ബാലഗോപാലൻ, വിവിധ രാഷ്ട്രിയ സാമുഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

മുട്ടിൽ പഞ്ചായത്ത് തല ഉദ്ഘാടനം മാണ്ടാടിൽ പ്രസിഡന്റ് എ.എം നജിം നിർവഹിച്ചു.പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചികരണ പ്രവർത്തനങ്ങൾക്ക് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ രേഷ്മ രാജ്, ദേശിയ അവാർഡ് ജേതാവ് അനീസ് കെ മാപ്പിള,വൈസ് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യൻ, പഞ്ചായത്തംഗം ഹസീന ശഹുൽ,കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.മേപ്പാടി ചെമ്പോത്തറയിൽ പ്രസിഡന്റ് കെ കെ സഹദ് ഉദ്ഘാടനം നിർവ്വഹിച്ചു.

ലളിത മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി എ മുഹമദ്, വി.പി ശങ്കരൻ നമ്പ്യാർ, ജനപ്രതിനിധികൾ,,കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു. തൃകൈ്കപ്പറ്റയിൽ വാർഡ് മെബർ ചന്ദ്രശേഖരൻ തമ്പിയുടെ നേതൃത്വത്തിൽ നടന്നു.

വെങ്ങപ്പള്ളി പഞ്ചായത്തിലെ എടത്തര കടവിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.എം നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. ജനപ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.പൊഴുതന ആനോത്ത് പുഴ പരിസരത്ത് പ്രസിഡന്റ് എൻ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം പി എൻ വിമല ,ജനപ്രതിനിധികൾ കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 

English summary
pachappu programme; started river cleaning
topbanner

More News from this section

Subscribe by Email