Thursday November 15th, 2018 - 12:30:pm
topbanner

വയനാട് കബനി കടമാൻതോട് ചെറുകിട ജലസേചന പദ്ധതി യോഗം ചേർന്നു

Aswani
വയനാട് കബനി കടമാൻതോട് ചെറുകിട ജലസേചന പദ്ധതി യോഗം ചേർന്നു

വയനാട്: പുൽപ്പളളി,മുളളൻക്കൊല്ലി പ്രദേശങ്ങളിലെ വരൾച്ചയും കുടിവെളളക്ഷാമവും പരിഹരിക്കാൻ സഹായിക്കുന്ന കബനി കടമാൻതോട് ചെറുകിട ജലസേചനപദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ എ.ആർ അജയകുമാറിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു.

മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പദ്ധതിയെ സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർവ്വെ നടപടികൾ നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഒാഗസ്റ്റ് രണ്ടാം വാരത്തിൽ എം.എൽഎമാർ അടക്കമുളള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേരാനും തീരുമാനമായി.

പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ വിജയൻ, രുഗ്മിണി സുബ്രമണ്യൻ,ബിന്ദുപ്രകാശ്,ഗിരിജാകൃഷ്ണൻ, മൈനർ ഇറിഗേഷൻ ചീഫ് എഞ്ചിനിയർ എസ്. തിലകൻ, എസി.എക്സിക്യൂട്ടിവ് എഞ്ചിനിയർ പി.ടി സന്തോഷ് കുമാർ, കാവേരി ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനിയർ പി. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.

 

Read more topics: wayanad, kabani, irrigation project
English summary
meeting held on the Minor Irrigation Project, Kabani Kadamanthod in Wayanad
topbanner

More News from this section

Subscribe by Email