Friday September 21st, 2018 - 5:32:pm
topbanner
Breaking News

അന്താരാഷ്ട്ര ചക്ക മഹോത്സവം വയനാട്ടിൽ നടക്കും

Aswani
അന്താരാഷ്ട്ര ചക്ക മഹോത്സവം വയനാട്ടിൽ നടക്കും

വയനാട്: കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റേയും കേരള കാർഷിക സർവ്വകലാശാലയുടേയും സംയുക്താഭിമുഖ്യത്തിൽ വയനാട് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൂലൈ 9 മുതൽ 15 വരെ 'അന്താരാഷ്ട്ര ചക്ക മഹോത്സവം-2018' നടത്തപ്പെടുന്നു. കേരളത്തിന്റെ സുപ്രധാന ഭക്ഷ്യവിളയായ ചക്ക ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ചക്കയുടെ മൂല്യവർദ്ധിത സാധ്യതകളും വിപണന ശൃംഖലകളും കണ്ടെത്തി തൊഴിൽ മേഖലകളെ ശക്തിപ്പെടുത്തുവാനും മികച്ച വരുമാനം കണ്ടെത്താനുമുളള അവസരങ്ങൾ ഒരുക്കുന്നു.

മലേഷ്യ, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങി ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള ശാസ്ത്രജ്ഞർ, വ്യവസായികൾ പങ്കെടുക്കുന്ന സിമ്പോസിയം 7 ദിവസങ്ങളിലായി നടത്തപ്പെടുന്നു. സ്ത്രീ സംരംഭകർക്കുളള 5 ദിവസത്തെ സൗജന്യ പരിശീലന പരിപാടി ജൂലൈ 9 മുതൽ 13 വരെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം 18 വിഭവങ്ങൾ അടങ്ങിയ ചക്ക സദ്യ ആയിരിക്കും.

ആദിവാസി സംഗമവും വിത്തുത്സവവും ഇതിനോടു കൂടെ ഉണ്ടായിരിക്കുന്നതാണ്. ഭക്ഷ്യ വൈവിധ്യം ചക്കയിൽ എന്ന വിഷയത്തിൽ സ്ത്രീകൾക്ക് 3 ദിവസങ്ങിലായി എകദിന പരിശീലന പരിപാടി നടത്തുന്നതാണ്. വ്യത്യസ്ത ഇനം ചക്കകളുടെ ബൃഹത്തായ പ്രദർശനം, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും, സെമിനാറുകൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. മഹോത്സവത്തോടനുബന്ധിച്ച് ചക്കയിലെ കൊത്തുപണി, ചക്കപാചകം, മികച്ച ചക്ക, ചക്ക ചിത്രരചന, ചക്ക ഫോട്ടോഗ്രാഫി എന്നിവയിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികളിലേക്കുളള രജിസ്ട്രഷൻ, വിശദ വിവരങ്ങൾ എന്നിവ അറിയുന്നതിന്:[email protected]/[email protected] എന്നീ ഇ മെയിൽ വിലാസങ്ങളിലോ 04936 260421, 04936 260561 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

English summary
International jackfriut Festival will be held in Wayanad
topbanner

More News from this section

Subscribe by Email