Thursday November 15th, 2018 - 8:39:pm
topbanner

വയനാട് ജില്ലയിലെ പതിനഞ്ച് ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും

Aswani
വയനാട് ജില്ലയിലെ പതിനഞ്ച് ആരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും

വയനാട്: ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ പതിനഞ്ച് ആരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. മേപ്പാടി, അമ്പലവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും കുറുക്കൻമൂല, എടവക, തൊണ്ടർനാട്, ചീരാൽ, പടിഞ്ഞാറത്തറ, ചെതലയം, വാഴവറ്റ, പാക്കം, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, ബേഗൂർ, വെള്ളമുണ്ട എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുക.

കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതൊടെ ആഴ്ച്ചയിൽ എല്ലാ ദിവസവും ഒ.പി പ്രവർത്തിക്കും. വൈകീട്ട് ആറ് മണിവരെ ഡോക്ടറുടെ സേവനവും ലഭിക്കും. രണ്ട് ഡോക്ടർമാരെ അധികമായി ഇത്തരം കേന്ദ്രങ്ങളിൽ നിയമിക്കും. കൂടുതൽ പരാമെഡിക്കൽ ജീവനക്കാർ, മെച്ചപ്പെട്ട ഫാർമസി, ലാബ്സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ ഒാരോ കേന്ദ്രങ്ങളിലും മെച്ചപ്പെടുത്തേണ്ട സൗകര്യങ്ങളെ കുറിച്ച് വിലയിരുത്താൻ ജില്ലാ കളക്ടർ എ.ആർ.അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു.

നിലവിലെ കെട്ടിടങ്ങൾ മാർഗരേഖകൾക്കനുസരിച്ച് നവീകരിക്കും. പുതിയ കെട്ടിടങ്ങൾ ആവശ്യമുളള സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നിർമ്മാണം നടത്തും. യോഗത്തിൽ എ.ഡി.എം. കെ.എം.രാജു, ഡെപ്യൂട്ടി ഡി.എം.ഒ. പി.ജയേഷ്, എൻ.എച്ച്.എം. പ്രോഗ്രാം ഒാഫീസർ ഡോ.അഭിലാഷ് എന്നിവർ പങ്കെടുത്തു.

English summary
fifteen Health Centers will be set up as family health centers in Wayanad district
topbanner

More News from this section

Subscribe by Email