Friday September 21st, 2018 - 2:05:pm
topbanner
Breaking News

വയനാട്ടിൽ ഹരിത കേരളം മിഷൻ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

Aswani
വയനാട്ടിൽ  ഹരിത കേരളം മിഷൻ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

വയനാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളം മിഷൻ കോർഡിനേറ്റർമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിൽ ഹരിത കേരളം മിഷനിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അതിനായി ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയുമുണ്ടാവുമെന്നും അവർ പറഞ്ഞു.

പദ്ധതികളുടെ നടത്തിപ്പ് കേന്ദ്രങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളെന്നും എന്നാൽ പദ്ധതികളുടെ നിർവഹണത്തിന് വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനം അത്യാവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജും ജെ.പി.സിയുമായ പി.ജി വിജയകുമാർ പറഞ്ഞു. ഹരിത കേരളം പദ്ധതികളുടെ നിർവഹണത്തിൽ ഏകോപനമുണ്ടാക്കാൻ വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഒാഫീസർ ഇൻചാർജ് സുഭദ്ര നായർ പറഞ്ഞു. നിർവഹണത്തിൽ തടസങ്ങൾ നേരിടുന്ന പദ്ധതികൾ ഏതൊക്കെയെന്ന് നേതൃത്വത്തെഅറിയിച്ച് മാർഗ നിർദേശങ്ങൾ തേടണമെന്നും അവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഹരിത കേരളം മിഷൻ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുമ്പോൾ, പദ്ധതി നടത്തിപ്പിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമീപനത്തിൽ മാറ്റം വേണമെന്ന സൂചനയാണ് നൽകുന്നതെന്ന് എ.ഡി.സി പി.സി മജീദ് അഭിപ്രായപ്പെട്ടു. സമീപകാലത്തായി ജില്ലയിൽ നെല്ല് കൃഷി കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും പദ്ധതിയിലൂടെ നെല്ല് കൃഷിക്കായി പ്രത്യേകം മേഖലകൾ രുപീകരിക്കണമെന്നും വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സുഭാഷ് ബാബു ആവശ്യപ്പെട്ടു. ഹരിത കേരളം പദ്ധതിയുടെ തുടക്കത്തിൽ മുന്നിലുണ്ടായിരുന്ന വയനാട് ഇന്ന് ഏറെ പിറകിൽ പോയതായി ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ പി.എ ജസ്റ്റിൻ സൂചിപ്പിച്ചു. കണിയാമ്പറ്റ, നുൽപ്പുഴ, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിൽ ഹരിത കർമ്മസേന രൂപികരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ സുധീർ കിഷൻ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഒാഫീസ് റിസർച്ച് ഒാഫീസർ കെ.എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.

കൃഷി, ജലസേചനം, ശുചിത്വം, ഹരിത നിയമാവലി എന്നീ മേഖലകളിൽ ഭാവിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ശിൽപശാല രൂപം നൽകി. രണ്ടു മാസത്തിലൊരിക്കൽ തദ്ദേശസ്വയം ഭരണ സ്ഥാപനതല മിഷൻ യോഗങ്ങൾ വിളിച്ചു ചേർക്കാനും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും തീരുമാനിച്ചു. വിവിധ സെഷനുകൾക്ക് റിസോഴ്സ് പേഴ്സൺമാരായ എം.ആർ. പ്രഭാകരൻ, ആർ. രവിചന്ദ്രൻ, എൻ.കെ.രാജൻ, എം.പി. രാജേന്ദ്രൻ, കെ. അനൂപ്, കെ.എസ്. ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തുകളിൽ അസി. സെക്രട്ടറി, ഹെഡ് ക്ലർക്ക് - മുനിസിപ്പാലിറ്റികളിൽ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ - ബ്ലോക്കുകളിൽ ജനറൽ എക്സറ്റൻഷൻ ഒാഫീസർമാർ എന്നിവരെയാണ് ഹരിത കേരളം മിഷൻ കോർഡിനേറ്റർമാരായി സർക്കാർ നിയമിച്ചിട്ടുള്ളത്. സെക്രട്ടറിമാർക്ക് കൺവീനർമാരുടെ ചുമതലയും നൽകിയിട്ടുണ്ട്.

English summary
haritha keralam mission conduct one day silpasala in wayanad
topbanner

More News from this section

Subscribe by Email