Sunday August 19th, 2018 - 11:36:pm
topbanner

ഹരിതകേരളം പദ്ധതി; വയനാട്ടിൽ മൂന്ന് ലക്ഷം വൃക്ഷ തൈകൾ വിതരണം ചെയ്യും

Aswani
ഹരിതകേരളം പദ്ധതി; വയനാട്ടിൽ മൂന്ന് ലക്ഷം വൃക്ഷ തൈകൾ വിതരണം ചെയ്യും

വയനാട്: വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനത്തിൽപ്പെട്ട 3,10,000 എണ്ണം വൃക്ഷതൈകൾ വിതരണത്തിന് തയ്യാറായി. കണികൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മണിമരുത്, നീർമരുത്, നെല്ലി,സീതപഴം, പേര, വാളൻപുളി, ലക്ഷ്മിതരു, ഗുൽമോഹർ, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തചക്ക, കുടംപുളി, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാരി എന്നീ ഇനത്തിലുളള വൃക്ഷതൈകളാണ് കൽപ്പറ്റ - ചുഴലി, മാനന്തവാടി - ബേഗൂർ, ബത്തേരി - കൂന്താണി എന്നീ നഴ്സറികളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയിട്ടുളളത്.

വിദ്യഭ്യാസസ്ഥാപനങ്ങൾ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, യുവജനസംഘടനകൾ, മതസ്ഥാപനങ്ങൾ, സർക്കാരിതരസ്ഥാപനങ്ങൾ തുടങ്ങിയവർക്ക് ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ വൃക്ഷവത്കരണം നടത്തുന്നതിനായി തൈകൾ സൗജന്യമായി നൽകും. ആവശ്യമുളള വ്യക്തികളും സ്ഥാപനങ്ങളും മുൻകൂട്ടി അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് കൽപ്പറ്റ, മാനന്തവാടി, ബത്തേരി സാമൂഹ്യ വനവൽക്കരണ വിഭാഗം റെയിഞ്ച് ഒാഫീസുമായോ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഒാഫീസുമായോ ബന്ധപ്പെടണം.

സൗജന്യമായി തൈകൾ കൈപ്പറ്റുന്ന സ്ഥാപനങ്ങൾ ലോകപരിസ്ഥിതി ദിനത്തിൽ തൈകൾ നട്ട് സംരക്ഷിച്ച് വളർത്തണം. തൈകൾ വിൽക്കാനോ, മാറ്റിവയ്ക്കാനോ പാടില്ല. തൈകളുടെ പരിപാലനം സംബന്ധിച്ച് പരിശോധന നടത്തും. പൊതുജനങ്ങൾക്ക് സ്വകാര്യ ആവശ്യങ്ങൾക്കായി തൈകൾ കൂടാതെ ഒന്നിന് പതിനേഴ് രുപ നിരക്കിൽ ലഭിക്കും. ഫോൺ: കൽപ്പറ്റ ചുഴലി-8547603846, 8547603847 മാനന്തവാടി ബേഗൂർ-8547603853, 8547603852 ബത്തേരി കൂന്താണി-8547603850, 8547603849

Read more topics: wayanad, haritha keralam, trees
English summary
haritha keralam mission; distribute 3 lakhs trees
topbanner

More News from this section

Subscribe by Email