Monday November 19th, 2018 - 4:26:am
topbanner

വയനാടിനെ തിരിച്ചുപിടിക്കാൻ പച്ചമരത്തണലിൽ ഒരു കൂട്ടായ്മ

RAsh
വയനാടിനെ തിരിച്ചുപിടിക്കാൻ പച്ചമരത്തണലിൽ ഒരു കൂട്ടായ്മ

വയനാടിന്റെ നഷ്ടമായ കുളിരുകളെ തിരിച്ചു പിടിക്കാനുള്ള ആഹ്വാനങ്ങളുമായി വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും കളക്ട്റേറ്റ് ഉദ്യാനത്തിലെ പച്ചമരത്തണലിൽ ഒത്തുചേർന്നു.പരിസ്ഥിതി ചൂഷണത്തിന്റ ആഘാതങ്ങളെക്കുറിച്ചും ആസന്നമാകുന്ന വലിയ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുമെല്ലാം ആശങ്കകളാണ് ഭരണഭാഷവാരത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ എന്നിവരുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച കുളിര് തേടുന്ന വയനാട് എന്ന പരിസ്ഥിതി സദസ്സ് ചർച്ച ചെയ്തത്.

കളക്ട്രേറ്റിലെത്തുന്ന അതിഥികൾക്കെല്ലാം ഒരു മരതൈ്ത സമ്മാനമായി നൽകുമെന്ന് ജില്ലാ കലക്ടർ സുഹാസ് പറഞ്ഞു. കുളിരുതേടുന്ന വയനാട് പരിസ്ഥിതി സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു പ്രതീകമായി ഇൗ മരതൈ്തകൾ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടർ പറഞ്ഞു.

മരതൈ്തകൾ സമ്മാനമായി സ്വീകരിക്കുന്നവർ അത് നട്ടുവളർത്തി മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രറുടെ പ്രഖ്യാപനം നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാർഥികൾ ഉൾപ്പടെയുള്ള സദസ്സ് വരവേറ്റത്.

പുൽപ്പള്ളി പഴശ്ശിരാജ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ. ടി.മോഹൻബാബു മോഡറേറ്ററായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഒാഫീസർ കെ.പി.അബ്ദുൾ ഖാദർ, വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡന്റ് എൻ.ബാദുഷ, ദിവാകരൻ പൊഴുതന, ജില്ലാ മണ്ണ്സംരക്ഷണ ഒാഫീസർ പി..യു.ദാസ്, ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ബി.കെ.സുധീർ കിഷൻ, ശുചിത്വമിഷൻ അസി.കോർഡിനേറ്റർ എ.കെ.രാജേഷ് എന്നിവർ സംസാരിച്ചു.

Read more topics: wayanad, environmental, programme
English summary
wayanad environmental programme collectorate
topbanner

More News from this section

Subscribe by Email