Wednesday November 21st, 2018 - 6:25:am
topbanner

വയനാട്: ആദിവാസി കോളനികളുടെ സങ്കടങ്ങൾ കേൾക്കാൻ കളക്ടറെത്തി

suvitha
വയനാട്: ആദിവാസി കോളനികളുടെ സങ്കടങ്ങൾ കേൾക്കാൻ കളക്ടറെത്തി

വയനാട്: ഗോത്രകുടുംബങ്ങളുടെ ദുരിതങ്ങളറിയാൻ വനാതിർത്തിയിലെ ആദിവാസി കോളനിയിൽ ജില്ലാ കളക്ടറെത്തി. പുതുതായി ജില്ലയുടെ ചുമതലയേറ്റ എസ്.സുഹാസാണ് ശനിയാഴ്ച മുത്തങ്ങ പൊൻകുഴിയിലെ കാട്ടുനായ്ക്ക സങ്കേതത്തിലെത്തിയത്. രാവിലെ ഒമ്പതോടെ കോളനിയിലേക്ക് അപ്രതീക്ഷിതമായി വന്ന കളക്ടറെ കണ്ടയുടനെ കോളനി നിവാസികളും അമ്പരന്നു. പരാതികളുമായി അധികൃതരുടെ അരികിൽ നിരവധി തവണ പോയ കോളനിയില താമസക്കാർ പ്രശ്നങ്ങൾ കളക്ടർക്കു മുമ്പിൽ നേരിട്ട് അവതരിപ്പിച്ചു.

ആദിവാസികളുടെ പരാതികൾ ശ്രദ്ധയോടെ കേട്ട ജില്ലാ കളക്ടർ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് യഥാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കൊണ്ടിരുന്നു. വന്യമൃഗശല്യത്തെക്കുറിച്ചും കുടിവെള്ള പ്രശ്നത്തെക്കുറിച്ചുമെല്ലമുള്ള ആദിവാസികളുടെ പരാതികൾ ഗൗരവമായി ചർച്ചചെയ്യുമെന്ന് കളക്ടർ ഇവർക്ക് ഉറപ്പു നൽകി. പിന്നീട് പൊൻകുഴി പണിയ കോളനിയിലെത്തിയ കളക്ടർ ഇവിടെയും ഏറെ നേരം ചെലവഴിച്ച് ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി. തുടർന്ന് കല്ലൂർ കാക്കത്തോട് കോളനിയിലേക്കാണ് കളക്ടർ പോയത്.

ഇവിടെയെത്തിയ കളക്ടർക്ക് മുമ്പിൽ പ്രദേശവാസികളും താമസക്കാരും പരാതികളുടെ കെട്ടഴിച്ചു. വയലിനു നടുക്കുള്ള കോളനിയലേക്ക് മതിയായ വഴി സൗകര്യങ്ങളില്ല. കുടിവെള്ളവും ശൗചാലയവുമില്ല, വീടുകളും കാലഹരണപ്പെട്ടു എന്നിങ്ങനെയായിരുന്നു പരാതികൾ. വീടുകളുടെ ബലക്ഷയവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലം ശ്രദ്ധയിൽപ്പെട്ട കളക്ടർ കാലതാമസമില്ലാതെ താൽക്കാലിക പരിഹാരം എത്തിക്കുമെന്ന് കോളനിക്കാർക്ക് ഉറപ്പുനൽകി.

വയലിൽ നിന്നും അനുയോജ്യമായി മറ്റൊരിടത്തേക്ക് 22 കുടുംബങ്ങളുള്ള കോളനി മാറ്റണമെന്നായിരുന്നു ആദിവാസികളുടെ അപേക്ഷ. ഇക്കാര്യം പരിശോധിച്ച് നടപടികളെടുക്കും. അടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ കാക്കത്തോട് കോളനി പുനരധിവാസം ചർച്ച ചെയ്യുമെന്നും ജില്ലാകള്ടർ എസ്.സുഹാസ് പറഞ്ഞു. നിരവധി വർഷങ്ങളായി അസൗകര്യങ്ങളോട് പൊരുതുന്ന ആദിവാസികുടുംബങ്ങൾക്ക് ഇതൊരു പ്രതീക്ഷയായി.

കല്ലൂർ എം.ആർ.എസ്സിലും കളക്ടർ സന്ദർശനം നടത്തി. ആദിവാസി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി പരിഹാരമെത്തിക്കാൻ ജില്ലയിലെ മുഴുവൻ കോളനികളിലും അവധി ദിനങ്ങളിൽ സന്ദർശനം നടത്താനാണ് കളക്ടറുടെ തീരുമാനം. ഞായറാഴ്ച തരിയോട് പഞ്ചായത്തിലെ കർളാട് തടാകത്തിനു സമീപത്തെ കളരിക്കോട്ക്കുന്ന് പണിയ കോളനിയിൽ ജില്ലാ കളക്ടർ സന്ദർശിക്കും. 

Read more topics: collector, came, tribal,
English summary
wayanad: collector came in to tribal colonies
topbanner

More News from this section

Subscribe by Email