Friday November 16th, 2018 - 11:00:am
topbanner

വയനാട്ടിലെ പുഴയോര സംരക്ഷണത്തിനായി കടവ് കമ്മറ്റികൾ പുനരുജ്ജീവിപ്പിക്കും: ജില്ലാ കളക്ടർ

Aswani
വയനാട്ടിലെ പുഴയോര സംരക്ഷണത്തിനായി കടവ് കമ്മറ്റികൾ  പുനരുജ്ജീവിപ്പിക്കും:  ജില്ലാ കളക്ടർ

വയനാട്: പുഴകളിൽ നിന്ന് മണൽ വാരുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന കടവു കമ്മറ്റികൾ സുതാര്യമായ രീതിയിൽ പുനരുജ്ജീവിപ്പിക്കാനുളള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ട്രർ എ.ആർ അജയകുമാർ പറഞ്ഞു. കളക്ട്രേറ്റിൽ നടന്ന നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണം ആക്ട് ജില്ലാതല വിദഗ്ധ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ ജാഗ്രത സമിതികൾക്കാണ് നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ കഴിയുക. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച് പ്രകൃതിയുടെ വിഭവങ്ങൾ ഉപയോഗപ്പെടുത്താൻ ഒരു രൂപരേഖ വേണം. ഇതനുസരിച്ച് നിയന്ത്രിത തോതിൽ ഖനനം നടത്താൻ സാധിക്കുന്ന മേഖലകൾ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളുടെയും ജനകീയ സമിതികളുടെയും മേൽനോട്ടത്തിൽ ജില്ലയ്ക്കാവശ്യമായ വിഭവങ്ങൾ കണ്ടെത്താൻ സാധിക്കും. ജില്ലാ കളക്ടർ ചെയർമാനും സബ്കളക്ടർ കൺവീനറും സാമൂഹ്യ പ്രവർത്തകർ, സംഘടനാ പ്രതിനിധികൾ,ഉദ്യോഗസ്ഥർ എന്നീ അംഗങ്ങൾ ചേർന്നതാണ് ജില്ലാ തല വിദഗ്ധ സമിതി.

പുഴയുടെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി പുഴയെ സംരക്ഷിക്കാനുളള നടപടികൾക്ക് അടിയന്തര പ്രധാന്യം നൽകണമെന്നും ജൈവ വേലികൾ സ്ഥാപിക്കുക, തീരത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ മരങ്ങൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവർത്തികളും ഉടൻ നടപ്പാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. യോഗത്തിൽ സബ്കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ്കളക്ടർ ഇ.പി മേഴ്സി, ജനപ്രതിനിധികളായ സി.കെ സഹദേവൻ, എ.എൻ പ്രഭാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: wayanad, collcter, kadav committee
English summary
kadavu committee will make more active for the protection of rivers in wayanad: district collector
topbanner

More News from this section

Subscribe by Email