topbanner
Tuesday October 17th, 2017 - 5:34:am
topbanner

വയനാട്: സിവിൽ സ്റ്റേഷൻ ഇനി ക്യാമറ കണ്ണുകൾക്കുള്ളിൽ

suvitha
വയനാട്: സിവിൽ സ്റ്റേഷൻ ഇനി ക്യാമറ കണ്ണുകൾക്കുള്ളിൽ

വയനാട്: സിവിൽ സ്റ്റേഷൻ ഇനി നിരീക്ഷണ ക്യാമറകളുടെ വലയത്തിൽ. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സി.സി.ടി.വി. സിവിൽ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകൾ സ്ഥാപിച്ചത്. 16 ലക്ഷം രൂപ ചെലവിട്ട് സിവിൽ സ്റ്റേഷനിലെ മുഴുവൻ ഭാഗങ്ങളും കവർ ചെയ്യുന്ന രീതിയിൽ 25 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം അഞ്ച് ക്യാമറകൾ കളക്ടറുടെ ക്യാമ്പ് ഒാഫീസിലും സ്ഥാപിച്ചിട്ടുണ്ട്.

45 ദിവസം വരെ വിവരങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന സെർവറുകൾ സുസജ്ജമാക്കിയിട്ടുണ്ട്. ഇടിമിന്നലിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഉപയോഗിച്ചാണ് ക്യാമറകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. 360 ഡിഗ്രി വരെയും തിരിക്കാൻ കഴിയുന്നവിധത്തിലാണ് പ്രധാന ക്യാമറകളെല്ലാം വിദൂര നിയന്ത്രണ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

നൈറ്റ് വിഷൻ ഡിജിറ്റൽ ക്യാമറകൾ എെ.പി. അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ചുമതലയിലാണ് പണി പൂർത്തീകരിച്ചത്. ക്യാമറകളുടെ സ്വിച്ച് ഒാൺ ജില്ലാ കളക്ടർ എസ്.സുഹാസ് നിർവഹിച്ചു. എ.ഡി.എം. കെ.എം.രാജു, ഹുസൂർ ശിരസ്തദാർ ഇ.പി.മേഴ്സി എന്നിവർ പങ്കെടുത്തു.

English summary
wayanad: The civil station is still inside the camera's eyes
topbanner topbanner

More News from this section

Subscribe by Email