Saturday September 21st, 2019 - 2:16:am
topbanner
Breaking News
jeevanam

ആസ്പിരേഷനൽ ഡിസ്ട്രിക്ട്: വയനാട്ടിൽ ശില്പശാല സംഘടിപ്പിച്ചു

Aswani
ആസ്പിരേഷനൽ ഡിസ്ട്രിക്ട്: വയനാട്ടിൽ ശില്പശാല സംഘടിപ്പിച്ചു

വയനാട്: ഇന്ത്യയിലെ പിന്നോക്ക ജില്ലകളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ട്രാൻഫോർമേഷൻ ഒാഫ് ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിന് ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജീവനക്കാർക്കായി ശില്പശാല നടത്തി. നീതി ആയോഗ് സീനിയർ കൺസൾട്ടന്റ് ഡോ. കെ. കാമരാജിന്റെ നേതൃത്വത്തിൽ നടത്തിയ ശില്പശാലയിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തുന്നത് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു കൊടുത്തു. ഉദ്യോഗസ്ഥരുടെ താൽപ്പര്യവും സഹകരണവുമാണ് പദ്ധതിയുടെ വിജയത്തിനാവശ്യമെന്ന് ഡോ. കെ. കാമരാജ് പറഞ്ഞു.

സാമൂഹിക-സാമ്പത്തിക സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയുടെ പുരോഗതി വിലയിരുത്തുക. ഇതിനായി കൃത്യമായ വിവരങ്ങൾ കണ്ടെത്തി കാലതാമസമില്ലാതെ നീതി ആയോഗിന്റെ സൈറ്റിൽ രേഖപ്പെടുത്തണം. അതിന് ഒരോ വിഷയങ്ങൾക്കും യൂസർനെയിം പാസ്വേർഡും നൽകിയിട്ടുണ്ട്. ജില്ലയിൽ മാനവിക വികസന സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന പ്രദേശങ്ങളെ കണ്ടെത്തി പ്രശ്നങ്ങൾ പഠിക്കണം. തുടർന്ന് പ്രസ്തുത വിവരങ്ങൾ നീതി ആയോഗിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം. പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനുയോജ്യമായ പദ്ധതികൾ കണ്ടെത്തി ഇതിനായി സംയോജിപ്പിക്കണം. പദ്ധിതിയുടെ പുരോഗതി ഒരു വർഷം പൂർത്തിയാക്കുമ്പോൾ വിദഗ്ധ സംഘം പരിശോധിക്കും. അതിനു മുമ്പ് ഒാരോ ഘട്ടത്തിലുമുണ്ടാകുന്ന നിർവഹണ പുരോഗതികൾ കാലതാമസമില്ലാതെ വെബ്സൈറ്റിൽ ഉൾപ്പെടുത്തണം.

വിവരങ്ങൾ എത്രയും വേഗം സൈറ്റിൽ ഉൾപ്പെടുത്താൻ ഡോ. കെ. കാമരാജ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുക പ്രതിമാസ കാലയളവിലായിരിക്കും. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ, സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനിങ് ഒാഫീസർ സുഭദ്രാ നായർ, ജി. ബാലഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.

Viral News

English summary
aspiration district conduct silpasala in wayanad
topbanner

More News from this section

Subscribe by Email