Wednesday June 20th, 2018 - 4:54:pm
topbanner
Breaking News

ഭൂമിയും ഞാനും ആൽബം പ്രകാശനം ചെയ്തു

Aswani
ഭൂമിയും ഞാനും ആൽബം  പ്രകാശനം ചെയ്തു

വയനാട്: ഹരിത വയനാടിന്റെ സംരക്ഷണനത്തിനായി ബോധവത്കരണവുമായി ഭൂമിയും ഞാനും ആൽബം പുറത്തിറക്കി. കളക്ട്രേറ്റ് ചേംബറിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ആൽബം പ്രകാശനം ചെയ്തു. വയനാടിന്റെ കാലാവസ്ഥ മാറ്റത്തെ തുടർന്ന് വരണ്ടുണങ്ങിയ പ്രകൃതിയുടെ നേർക്കാഴ്ചയാണിത്. അനുദിനം മാഞ്ഞുപോകുന്ന വയലുകളും കുളിരും പച്ചപ്പുമെല്ലാം പ്രമേയമാക്കി യുവാക്കളുടെ കൂട്ടായ്മയാണ് ഭൂമിയും ഞാനും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വയനാടിന്റെ പശ്ചാത്തലത്തിൽ ആൽബം തയ്യാറാക്കിയത്. വയനാടിന്റെ പച്ചപ്പുകൾ വീണ്ടെടുക്കാൻ യുവതലമുറയേയും കുട്ടികളെയും ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം.

ജില്ലാ ഹരിതകേരള മിഷന്റെ പ്രശംസയും ഇതിനകം ഇൗ ആൽബത്തിന് ലഭിച്ചു. ഭൂമിയും ഞാനും ആൽബത്തിന്റെ സംവിധാവനവും ആശയാവിഷ്കാരവും രചനയും സത്താർ കൽപ്പറ്റയുടെതാണ്. സി.എ.ശിവകുമാറാണ് ആൽബത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി രഞ്ജിത്ത് ഒാംകാറിന്റേതാണ്. സരുണാണ് ഗാനരചയിതാവ്. ജില്ലയുടെ വരൾച്ചാ നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആൽബം പ്രദർശിപ്പിക്കാനാണ് അണിയറയിലുള്ളവരുടെ തീരുമാനം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.രാധാകൃഷ്ണൻ, ടൂറിസം ഇൻഫർമേഷൻ ഒാഫീസർ കെ. അജിത്ത്കുമാർ, അസി. ടൂറിസം ഒാഫീസർ വി. സലീം, വി. അരുൺകുമാർ, സത്താർ കൽപ്പറ്റ, സി.എ. ശിവകുമാർ, വന്ദന ഷാജു എന്നിവർ പ്രാകാശന ചടങ്ങിൽ പങ്കെടുത്തു.

Read more topics: wayanad, album, earth and me
English summary
earth and me album released

More News from this section

Subscribe by Email