Monday September 24th, 2018 - 5:29:am
topbanner

പ്രളയകെടുതി: ക്യാമ്പിലേത്താൻ കഴിയാത്ത പ്രളയബാധിതരുടെയും കണക്കെടുക്കും ; വയനാട് ജില്ലാ കളക്ടർ

bincy
പ്രളയകെടുതി: ക്യാമ്പിലേത്താൻ കഴിയാത്ത പ്രളയബാധിതരുടെയും കണക്കെടുക്കും ; വയനാട് ജില്ലാ കളക്ടർ

വയനാട് : ക്യാമ്പിലെത്താൻ കഴിയാത്ത പ്രളയബാധിതരുടെ കണക്കെടുക്കുമെന്നും അവരുടെ വീടുകൾ ശുചീകരിക്കുന്നതിനുള്ള സൗകര്യം പഞ്ചായത്ത് ശുചീകരണ ഏകോപന സമിതി മുഖേന നിർവ്വഹിക്കുമെന്നും ജില്ലാ കളക്ടർ എ.ആർ.അജയകുമാർ പറഞ്ഞു. അധികം ആളുകളുള്ള ക്യാമ്പുകൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പലവട്ടം സന്ദർശിച്ചു കഴിഞ്ഞു.

എന്നാൽ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ടതുമായ ക്യാമ്പുകളിലും ജില്ലാതല ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. ക്യാമ്പുകളിലേക്കാവശ്യമായ നിത്യോപയോഗസാധനങ്ങൾ സിവിൽ സ്റ്റേഷനിൽ ശേഖരിച്ചിട്ടുണ്ട്. ക്യാമ്പ് ഒാഫീസർമാർ ജില്ലാ ദുരന്തനിവാരണ സെല്ലുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ളവ നൽകും. ദുരിതാശ്വാസ സാമഗ്രികൾ ഇപ്പോഴും ജില്ലാ കേന്ദ്രത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.

വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനം നടത്തി ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയക്കാനുള്ള പ്രവർത്തികൾ ഇതോടൊപ്പം ഏകോപിപ്പിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എല്ലാ ക്യാമ്പുകളിലും മുഴുവൻ സമയവും ക്യാമ്പ് ഒാഫീസറായി ഇപ്പോൾ പ്രവർത്തിക്കുന്നത് റവന്യ ഉദ്യോഗസ്ഥരാണ്. ജില്ലയിൽ കൂടുതൽ ജീവവനക്കാരുള്ള ഇതര വകുപ്പുകൾ ക്യാമ്പ് ഡ്യൂട്ടിക്ക് തഹസീൽമാർക്ക് ജീവനക്കാരെ വിട്ട് നൽകണമെന്ന് ജില്ലാ കളക്ടർ ജില്ലാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

എഡിഎം കെ.അജീഷ്, സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കളക്ടർമാരായ ഇ.പി. മേഴ്സി, എ.മാർക്കോസ്, സി.ആർ വിജയലക്ഷ്മി, പി.എ.യു ഡെപ്യൂട്ടി കമ്മീഷണർ ഫ്രാൻസിസ് ചക്കനാത്ത്, ജിയോളജിസ്റ്റ് ടി.എം. ഷെൽജുമോൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, ജില്ലാ ഫയർ ഒാഫീസർ വികെ.ഋനീഷ്, മണ്ണ് സംരക്ഷണ ഒാഫീസർ പി.യു.ദാസ്, നോർത്ത് വയനാട് ഡിഎഫ്ഒ ആർ.കീർത്തി, അസി. ടൗൺ പ്ലാന്നർ ടി.എൻ. ചന്ദ്രബോസ്, അസി. പ്ലാനിങ് ഒാഫീസർ സുഭദ്ര നായർ തുടങ്ങിയ ജില്ലാ ഉദ്യോഗസ്ഥർ കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംബന്ധിച്ചു.

 

Read more topics: wayanad, Floods, District, Collector
English summary
Floods: counting the flood victims unable to take the camp; District Collector
topbanner

More News from this section

Subscribe by Email