Saturday September 22nd, 2018 - 1:19:am
topbanner

ആലപ്പുഴയിലെ മതിലുകൾ ഇനി ശുചിത്വ സന്ദേശം നൽകും

Mithun muyyam
ആലപ്പുഴയിലെ മതിലുകൾ ഇനി ശുചിത്വ സന്ദേശം നൽകും

ആലപ്പുഴ: സ്വച്ഛ് സർവ്വേക്ഷൺ സർവ്വേയിൽ മികച്ച ശുചിത്വ നടപടി കാഴ്ചവച്ച ആലപ്പുഴ നഗരസഭയിലെ പൊതുചുവരുകൾ ഇനിമുതൽ ശുചിത്വ സന്ദേശമോതും. സർവ്വേയിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങൾ നിലനിർത്താനാണ് ഒരുങ്ങുന്നത്. ചിത്രങ്ങളും സന്ദേശങ്ങളും ചുവരുകളിൽ നിറയും. നഗരസഭ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ചുമരുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

ശുചിത്വം സംബന്ധിച്ച് ഗാന്ധിജി ഉൾപ്പെടെയുള്ള മഹത് വ്യക്തികളുടെ സന്ദേശങ്ങളും നിർമലമായ ജീവിതാന്തരീക്ഷവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാലും മതിലുകൾ മനോഹരമാക്കാനുള്ള ഉദ്യമത്തിന് നിരവധി പേർ മുന്നോട്ടു വന്നിട്ടുണ്ട്. എറണാകുളത്തെ ഒരു സ്വകാര്യ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം ഇതിന് തുടക്കമിട്ടു കഴിഞ്ഞു. ഇമേജ് ക്രിയേറ്റീവ് എഡ്യുക്കേഷൻ കേന്ദ്രത്തിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന ഇരുപതംഗ ചിത്രകലാ സംഘം ഗവ.മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌കൂൾ മതിലിൽ ശുചിത്വ സന്ദേശം നൽകുന്ന ചിത്രങ്ങൾ വരച്ചു.

നഗരസഭ ചെയർമാൻ തോമസ് ജോസഫ്, വിദ്യാഭ്യാസ സമതി ചെയർമാൻ അഡ്വ.മനോജ് എന്നിവരുടെ ആവശ്യപ്രകാരം സൗജന്യമായാണ് ചുമർ ചിത്രരചന നടത്തിയത്. സ്ഥാപനത്തിന്റെ കോ-ഓർഡിനേറ്റർ നൗഫൽ പൈങ്ങാമഠം, ആർട്ടിസ്റ്റ് വിനു.വി.നായർ, ഗ്രാഫിക് അധ്യാപകരായ ബിനോയ്കുമാർ, റോഷൻ.പി.മോഹൻ എന്നിവർക്കു പുറമേ ഗ്രാഫിക് ഡിസൈനിംഗ് വിദ്യാർഥികളായ നീതുമേരി, അഞ്ജന, ജൂലി ജോസഫ് ഉൾപ്പെടെ 20 വിദ്യാർഥികൾ ചിത്രരചനയിൽ പങ്കാളികളായി.

Read more topics: alappuzha, message, clean,
English summary
walls of Alappuzha give message of clean
topbanner

More News from this section

Subscribe by Email