Friday May 24th, 2019 - 4:50:pm
topbanner
topbanner

തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി

fasila
തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി

തിരുവനന്തപുരം: ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ആവശ്യമുള്ള വോട്ടിംഗ് മെഷീനുകളുടെ പ്രവർത്തന ക്ഷമത സംബന്ധിച്ച ആദ്യഘട്ടപരിശോധന പൂർത്തിയാക്കി. 5,467 ബാലറ്റ് യൂണിറ്റുകൾ (വോട്ട് രേഖപ്പെടുത്തുന്ന മെഷീൻ), 3,504 കൺട്രോൾ യൂണിറ്റുകൾ (പോളിംഗ് ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലുള്ള മെഷീൻ), 3,909 വിവിപാറ്റ് എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്.

സ്ഥാനാർഥിയുടെ പേര്, ചിഹ്നം, ക്രമ നമ്പർ എന്നിവ ടോക്കണിന്റെ രൂപത്തിൽ വോട്ട് ചെയ്യുന്നയാൾക്ക് കാണാൻ കഴിയുന്ന സംവിധാനമാണ് വിവിപാറ്റ്(വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ). ഇത് ആദ്യമായാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.

ജില്ലയിലെ 2,715 പോളിംഗ് സ്റ്റേഷനുകളിലേക്കായി ഈ മെഷീനുകൾ ഉപയോഗിക്കും. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ.കെ.വാസുകിയുടെ ചുമതലയിൽ സ്‌ട്രോംഗ് റൂമിലാണ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ളത്. 

English summary
voting machine's first phase test was completed
topbanner

More News from this section

Subscribe by Email