Wednesday September 26th, 2018 - 12:38:am
topbanner

ജലമലിനീകരണത്തെക്കുറിച്ചുള്ള ദൃശ്യാവതരണവുമായി വിപിന്‍

Mithun muyyam
ജലമലിനീകരണത്തെക്കുറിച്ചുള്ള ദൃശ്യാവതരണവുമായി വിപിന്‍

കൊച്ചി: മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയും ജലസ്രോതസുകളുടെ ശോഷണത്തിന്‍റെ കഥ പറയുന്ന പെട്രികോര്‍ എന്ന വീഡിയോയിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) ലോക ജലദിനാചരണത്തില്‍ പങ്കാളിയായി. ലുലു മാളിലാണ് 36 മിനിറ്റില്‍ ഈ വീഡിയോ പ്രദര്‍ശനം നടക്കുന്നത്. ഏപ്രില്‍ എട്ടിന് അവസാനിക്കും.

ഏതെങ്കിലുമൊരു പ്രമേയത്തിനുവേണ്ടി ഹ്രസ്വസമയത്തേയ്ക്കു മാത്രം പ്രദര്‍ശനത്തിനുള്ള പോപ് ഗാലറിയായാണ് ആര്‍ട്ടിസ്റ്റ് വിപിന്‍ ധനുര്‍ധരന്‍ പെട്രികോര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ജലസ്രോതസുകളുടെയും കൊച്ചി നഗരത്തിന്‍റെ വാണിജ്യത്തിന് പ്രയോജനപ്പെട്ടിരുന്ന കനാലുകളടക്കമുള്ള ജലമാര്‍ഗങ്ങളുടെയും സംരക്ഷണത്തിന്‍റെ ആവശ്യകതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ പ്രദര്‍ശനം. പുതുമഴയത്തെ മണ്ണിന്‍റെ സുഖകരമായ ഗന്ധം എന്നതാണ് പെട്രികോര്‍ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്.

തന്‍റെ കലാ പ്രോജക്ടിന്‍റെ ഭാഗമായാണ് ധനുര്‍ധരന്‍ പെട്രോകോറിന് രൂപം നല്‍കിയത്. ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വവിധ ജലസ്രോതസുകളില്‍നിന്ന് ജലം ശേഖരിച്ച് അവ എത്രത്തോളം മലിനമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. മനുഷ്യവിസര്‍ജം പോലും ഇവയിലുണ്ടായിരുന്നു.

കെബിഎഫ് സിഇഒ മഞ്ജു സാറാ രാജന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ജനറല്‍ മാനേജര്‍ സുധീഷ് എന്നിവര്‍ക്കൊപ്പം കലാകാരډാരായ കെആര്‍ സുനില്‍, ഉപേന്ദ്രനാഥ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പെട്ടെന്നൊരു ദിവസം ഈ ദുസ്ഥിതിയ്ക്ക് മാറ്റം വരുത്താനാവില്ലെങ്കിലും ജലമലിനീകരണത്തെക്കുറിച്ച് മതിയായ അവബോധം സൃഷ്ടിക്കാനും അതിന് പരിഹാരം നിര്‍ദ്ദേശിക്കാനുമാണ് താന്‍ ശ്രമിക്കുന്നതെന്ന് വിപിന്‍ ധനുര്‍ധരന്‍ ചൂണ്ടിക്കാട്ടി. കലാകാക്ഷി എന്ന ആര്‍ട്ടിസ്റ്റ് സഞ്ചയത്തില്‍ അംഗമായ വിപിന്‍ വരകളിലൂടെയും ദൃശ്യവല്‍കരണത്തിലൂടെയും പ്രതിഷ്ഠാപനങ്ങള്‍, അവതരണങ്ങള്‍ എന്നിവയിലൂടെയുമാണ് ശ്രദ്ധേയനായത്.

 

Read more topics: kochi, pollution, water,
English summary
visual effects on water pollution
topbanner

More News from this section

Subscribe by Email