Sunday February 17th, 2019 - 9:37:am
topbanner

സമര്‍പ്പണത്തിന് ദൈവമാതാവിനെ മാതൃകയാക്കണം: മാര്‍ ജേക്കബ് തൂങ്കുഴി

fasila
സമര്‍പ്പണത്തിന് ദൈവമാതാവിനെ മാതൃകയാക്കണം: മാര്‍ ജേക്കബ് തൂങ്കുഴി

കോട്ടയം: സമര്‍പ്പണത്തില്‍ പരിശുദ്ധ ദൈവമാതാവിനെ മാതൃകയാക്കണമെന്ന് തൃശൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ എട്ടുനോമ്പാചരണത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദൈവമാതാവിനെ സ്വീകരിക്കുന്നതിലൂടെ യേശുവിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാനാകും. മരിയഭക്തിയുടെ പ്രചാരകരായി മാറണം. മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു. നോമ്പിന്റെ നാലാം ദിനമായിരുന്ന തിങ്കളാഴ്ച ആയിരക്കണക്കിന് വാഹനങ്ങള്‍ മുത്തിയമ്മയ്ക്കരുകില്‍ സമര്‍പ്പിച്ചു.

ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ കാര്‍മികത്വം വഹിച്ചു.എല്ലാവാഹനങ്ങളും ആശീര്‍വദിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. മുഴുവന്‍ വാഹനങ്ങളിലും പതിക്കാനായി മുത്തിയമ്മയുടെ ചിത്രവും നല്‍കി. അഞ്ചാംദിനമായ ചൊവ്വാഴ്ച കുടുംബകൂട്ടായ്മ ദിനാചരണം നടത്തി. വൈകുന്നേരം അഞ്ചിന് ഗൊരഖ്പൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് തുരുത്തിമറ്റം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നൽകി.

Viral News

English summary
vishudha qurbana message Mar Jacob Thoomkuzhy in kuravilangad
topbanner

More News from this section

Subscribe by Email