Thursday November 15th, 2018 - 4:52:pm
topbanner

വിനായകന്റെ ആത്മഹത്യ: എസ്ഡിപിഐ ജില്ലാ പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

suvitha
വിനായകന്റെ ആത്മഹത്യ: എസ്ഡിപിഐ ജില്ലാ പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

തൃശൂര്‍: പോലിസ് മൂന്നാംമുറയെ തുടര്‍ന്ന് വിനായകന്‍ എന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കുറ്റക്കാരായ പാവറട്ടി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസുകാര്‍ക്കെതിരേ പട്ടികജാതി/വര്‍ഗ പീഡന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി മനപ്പൂര്‍വമുള്ള നരഹത്യ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി.

യാതൊരു കേസിലും പ്രതിയാകാത്ത ഒരു ചെറുപ്പക്കാരനെ പോലിസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയും മോഷണകുറ്റം ചുമത്തി അകാരണമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഒരു പൗരനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ യാതൊന്നും ഈ കേസില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ സൂചിപ്പിച്ചു.

Read more topics: vinayakan, suicide, complaint, filed,
English summary
Vinayan's suicide: A complaint was filed SDPI district police commissioner
topbanner

More News from this section

Subscribe by Email