Wednesday September 19th, 2018 - 8:48:pm
topbanner
Breaking News

വാഹന സൗകര്യം ഇനി വിരല്‍ത്തുമ്പില്‍: വെഹിക്കിള്‍ എസ്ടി ഡോട്ട് കോം:

NewsDesk
വാഹന സൗകര്യം ഇനി വിരല്‍ത്തുമ്പില്‍: വെഹിക്കിള്‍ എസ്ടി ഡോട്ട് കോം:

കൊച്ചി: യാത്ര ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു വാഹനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഇതാ ഒരു പുതിയ സംരംഭം. ഇതിനായി ഒട്ടേറെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രംഗത്തുണ്ടെങ്കിലും ആറു യുവസംരംഭകര്‍ ചേര്‍ന്നു രൂപം നല്‍കിയ വെഹിക്കിള്‍ എസ്ടി ഡോട്ട് കോം സുരക്ഷിതമായ, വ്യത്യസ്ത അനുഭവമാണു വാഗ്ദാനം ചെയ്യുന്നത്. ആല്‍വിന്‍ ജോര്‍ജ്, സദീഷ് പിവി, നവീന്‍ ദേവ്, നിതിന്‍ ആന്റണി, ടിബിന്‍ അഗസ്റ്റിന്‍, ശ്രീഹരി ആര്‍ എന്നീ ഐടി വിദഗ്ധരാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷനു രൂപം നല്‍കിയത്. 
 
ടാക്‌സി, ഓട്ടോ, ഹൗസ്‌ബോട്ട്, ട്രക്കുകള്‍, മറ്റ് പ്രത്യേക വാഹനങ്ങള്‍ എന്നിവയുടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ലഭ്യത, ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍, പാചകവാതക വാഹനങ്ങള്‍, സ്‌കൂള്‍ വാനുകള്‍, പച്ചക്കറി വാഹനങ്ങള്‍, മൊബൈല്‍ പഞ്ചര്‍ ഷോപ്പ് തുടങ്ങിയവയ്ക്കായുള്ള വിവരങ്ങള്‍, ആംബുലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് എന്നീ അവശ്യസര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും വിവരങ്ങളും ഈ അപ്ലിക്കേഷനില്‍ ലഭിക്കും. എല്ലാം ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളിലൂടെ ലഭ്യമാകും.
 
സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ അക്ഷയയുടെ സഹകരണത്തോടെയാണ് ഇതു നടപ്പിലാക്കുന്നത്. ഇതിനായി ആദ്യം അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് മൊബൈലിലേക്ക് വെഹിക്കിള്‍ എസ്ടി ഡോട്ട് കോം ഡൗണ്‍ലോഡ് ചെയ്യണം. അതില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നതോടെ ഏത് ആവശ്യത്തിലേക്കാം നീങ്ങാം. തൊട്ടടുത്തുള്ള  വാഹനത്തിന്റെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടെങ്കില്‍ അത് ഈ ആപ്ലിക്കേഷനില്‍ ലഭിക്കും. 
 
ടൂറിസ്റ്റ്, ടാക്‌സി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരിക്കും ഈ ആപ്ലിക്കേഷന്‍ എന്ന് സംരംഭകര്‍ പറഞ്ഞു. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ കഴിയും. യാത്രയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉപയോക്താവ് നല്‍കിക്കഴിഞ്ഞാല്‍ നിര്‍ദിഷ്ട ഡ്രൈവറുമായി ആശയവിനിമയം നടത്താന്‍ കഴിയും. 
 
എറണാകുളം ജില്ലയില്‍ വെഹിക്കിള്‍ എസ്ടി ഡോട്ട് കോമിന്റെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 22ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അക്ഷയജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. എം. ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം നിര്‍വഹിക്കും. ഉപയോക്താക്കളെക്കൂടാതെ ജില്ലയിലെ ടൂറിസ്റ്റ്, ടാക്‌സി, വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഉടമകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന് സംരംഭകര്‍ അറിയിച്ചു. 

Read more topics: vehiclest, booking, through, website
English summary
vehiclest.com, booking any kind of vehicle through a single website in kochi, kerala
topbanner

More News from this section

Subscribe by Email