Friday November 16th, 2018 - 11:45:am
topbanner

പാലക്കാട് സ്വദേശിയുടെ മരണത്തിന് കാരണമായ വാഹനം കണ്ടെത്തി

NewsDesk
പാലക്കാട് സ്വദേശിയുടെ മരണത്തിന് കാരണമായ വാഹനം കണ്ടെത്തി

കണ്ണൂര്‍: പാലക്കാട് സ്വദേശിയായ ഗാര്‍ഡനിങ്ങ് തൊഴിലാളി ഉണ്ണികൃഷ്ണന്റെ മരണത്തിന് കാരണമായ ലോറി കെണ്ടത്തി. ഹരിയാന സ്വദേശി മുഹമ്മദ് ഹുസൈന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് ഉണ്ണികൃഷ്ണനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയത്. പോലീസ് അന്വേഷണം നടത്തുന്നതിനിടെ തലപ്പാടി ചെക്ക് പോസ്റ്റിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് അപകട കാരണമായ ലോറി പോലീസ് തിരിച്ചറിഞ്ഞത്.

അപകടസ്ഥലത്ത് ലോറിയുടെ ബമ്പറിന്റെ കഷണം അടര്‍ന്നു വീണിരുന്നു. ഇത് നോക്കിയാണ് . ഇത് പരിശോധിച്ചാണ് അപകടത്തിന് കാരണമായ ലോറി പോലീസ് തിരിച്ചറിഞ്ഞത്. ഉടമയെ ചോദ്യം ചെയ്താല്‍ മാത്രമേ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയുള്ളു.

ലോറി ഉടമയെ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് സംഘം ഹരിയാനയിലേക്ക്  തിരിക്കും. കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം. കാള്‍ടെക്‌സ് ജംഗ്ഷനില്‍ വെച്ചാണ് പാലക്കാട് സ്വദേശിയായ ഗാര്‍ഡനിങ്ങ് തൊഴിലാളി ഉണ്ണികൃഷ്ണനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയത്.

English summary
vehicle which was responsible for the death of palakkad was found
topbanner

More News from this section

Subscribe by Email