Monday May 28th, 2018 - 6:51:am
topbanner

സംസ്ഥാനത്ത് 63 ലക്ഷം കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് ലഭ്യമാക്കും: മന്ത്രി വി എസ് സുനിൽകുമാർ

suvitha
സംസ്ഥാനത്ത് 63 ലക്ഷം കുടുംബങ്ങൾക്ക് പച്ചക്കറി വിത്ത് ലഭ്യമാക്കും: മന്ത്രി വി എസ് സുനിൽകുമാർ

കാസർകോട്: സംസ്ഥാനത്ത് പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതാണ് സംസ്ഥാനസർക്കാർ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കാസർകോട് ജില്ലയിലെ മുക്കുറ്റിച്ചാൽ വാട്ടർഷെഡ് മണ്ണ് ജല സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇൗ ഒാണത്തിന് അന്യസംസ്ഥാനങ്ങളിൽ നിന്നുളള പച്ചക്കറിയില്ലാതെ ഒാണം ആഘോഷിക്കാൻ സാധിക്കണം. അതിനായി സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങൾക്കും പച്ചക്കറി വിത്ത് ലഭ്യമാക്കും. ഒാണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി ലക്ഷ്യംകൈവരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും കുടുംബശ്രീയും പൊതുജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

സംസ്ഥാനതലത്തിൽ വിഷലിപ്തമല്ലാത്ത പച്ചക്കറികൾ ഇൗ ഒാണത്തിന് മികച്ച രീതിയിൽ കൃഷി ചെയ്യുന്ന വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 50,000, 25,000 രൂപ വീതം നൽകും. ജില്ലാതലത്തിലും വീട്ടമ്മമാർക്ക് പദ്ധതിയുടെ ഭാഗമായി ക്യാഷ് അവാർഡുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. ജലാശയങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും യാഥാർത്ഥ്യമാക്കുന്നതിന് ഹരിതകേരളമിഷൻ ലക്ഷ്യപ്രാപ്തി കൈവരിക്കണം. വികസനത്തിന്റെ അടിത്തറ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിൽ ഉൗന്നിയുളളതാകണമെന്നും മന്ത്രി പറഞ്ഞു. നത്തടിയിൽ നടന്ന ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.

അന്യം നിൽക്കുന്ന കാർഷിക വിളകളുടെ വീണ്ടെടുപ്പിനും കുടിവെളള സംരക്ഷണത്തിനും സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ചടങ്ങിൽ സോയിൽ ഹെൽത്ത് കാർഡ് വിതരണവും വിത്ത് വിതരണവും ഇരു മന്ത്രിമാരും ചേർന്ന് നിർവ്വഹിച്ചു. മണ്ണ്-പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഒരു കോടി 10 ലക്ഷം രൂപയാണ്.

മണ്ണ്-പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ ജെ. ജസ്റ്റിൻ മോഹൻ , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാപഞ്ചായത്ത് അംഗം ഇ പത്മാവതി, പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാംബിക,പനത്തടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം സി മാധവൻ, രജനി ദേവി, പി തമ്പാൻ പരപ്പ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലത അരവിന്ദൻ, പനത്തടി ഗ്രാമപഞ്ചായത് അംഗങ്ങളായ ഉഷ രാജു, പ്രീതി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം കുമാരൻ, ഒ കൃഷ്ണൻ, വി സി ദേവസ്യ, ആർ സൂര്യനാരായണ ഭട്ട്, ജോസ് പടിഞ്ഞാറെ കുറ്റ്,എം ബി ഇബ്രാഹിം, ബാബു പാലപ്പറമ്പിൽ, അഡ്വ. കെ എം ബഷീർ, ജോസഫ് വടകര, സി ഡി എസ് ചെർപേഴ്സൺ പ്രസന്ന പ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം കെ ജെ ജോസ്, ബേബി വടാല, മലനാട് റബ്ബർ & അദർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് & പ്രൊസ്സസ്സിംഗ് സഹകരണ സംഘം പ്രസിഡന്റ് എം വി ഭാസ്കരൻ, സോയിൽസർവ്വെ അസി. ഡയറക്ടർ കെ പി മിനിമോൾ കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ജി. മോഹനൻ സ്വാഗതവും കാസർകോട് ജില്ലാ മണ്ണ് സംരക്ഷണ ഒാഫീസർ വി. എം. അശോക് കുമാർ നന്ദിയും പറഞ്ഞു. മണ്ണ്-പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന മുക്കുറ്റിച്ചാൽ വാട്ടർഷെഡ് മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ അടങ്കൽ തുക ഒരു കോടി 10 ലക്ഷം രൂപയാണ്. കാർഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനസർക്കാർ നബാർഡ് സാമ്പത്തിക സഹായത്തോടെയുളള ആർ എെ ഡി എഫ് പദ്ധതിയുടെ 22-ാം ഘട്ടത്തിൽ ഉൾപ്പെടുത്തിപദ്ധതിക്ക് അംഗീകാരം നൽകിയിത്.

വെളളരിക്കുണ്ട് താലൂക്കിൽ പനത്തടി ഗ്രാമപഞ്ചായത്തിലെ 10,11,15 എന്നീ വാർഡ് ഭാഗങ്ങൾ ഉൾപ്പെട്ട എരിഞ്ഞിലംകോട്, വെളളക്കല്ല്, തച്ചർകടവ്, മായത്തി, മാച്ചിപ്പളളി, ഇരിക്കുംകല്ല്, മേലെകുറിഞ്ഞി, തായലെ കുറിഞ്ഞി, കാപ്പിത്തോട്ടം, മുക്കുറ്റിച്ചാൽ പ്രദേശങ്ങളിൽപെടുന്ന ബളാംതോട്, മുക്കുറ്റിച്ചാൽ, വെളളക്കല്ല്ചാൽ മറ്റ് ചെറുതേ#ാടുകൾ ഉൾപ്പെടെ പതിമൂന്നേ#ാളം ചാലുകൾ പാണത്തൂർ പുഴയിലേക്ക് പതിക്കുന്ന പ്രദേശമാണ് മുക്കുറ്റിച്ചാൽ വാട്ടർഷെഡ്. പാണത്തൂർപുഴ തുടർന്ന് ചന്ദ്രഗിരി പുഴയിലേക്ക് ചേരും.

Read more topics: kasarkod, vegetable seeds, provided,
English summary
Vegetable seeds will be provided to 63 lakh families: vs sunil kumar

More News from this section

Subscribe by Email